Featured Posts
പൃഥ്വിരാജിന് പകരം പൃഥ്വിരാജ് മാത്രം!
പൃഥ്വിരാജ് എന്ന നടനെ തേജോവധം ചെയ്തതുപോലെ മലയാളികള്‍ മറ്റൊരു നടനെയും 'കൊന്നു തിന്നു' എന്നു തോന്നുന്നില്ല. ആ പറഞ്ഞവരത്രെയും മനസ്സുകൊണ്ട് ഇപ്പോള്‍ അഹങ്കരിക്കുന്നുണ്ട്, പൃഥ്വിരാജ് എന്ന നടന്‍ മലയാളികള്‍ക്ക് സ്വന്തമാണല്ലോ എന്നോര്‍ത്ത്. സ്വന്തം നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍, ആരെയും അറിയിക്കാതെ വിവാഹം ചെയ്തതിന്റെ പേരില്‍ മലയാളികള്‍ പൃഥ്വിരാജിനെ കൊല്ലാതെ കൊല്ലാന്‍ ശ്രമിച്ചു. ആദ്യം വിമര്‍ശനങ്ങള്‍ക്കെതിരെ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച് പ്രതിഷേധിച്ചെങ്കിലും പെട്ടന്ന് പൃഥ്വി ശാന്തനായി. വിമര്‍ശകര്‍ കുത്തിക്കൊണ്ടേയിരുന്നു. പൃഥ്വി നിശബ്ദനായി, തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നു. പൃഥ്വിരാജിനെ നാവുകൊണ്ട് കൊല്ലാന്‍ മലയാളികളില്‍ ചിലര്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ റുപീ റിലീസാകുന്നത്.
വിമര്‍ശകരുടെ നാവൊന്ന് അടങ്ങി. പിന്നെയും താഴേക്ക് പോയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് പൃഥ്വിയ്ക്ക് ഹിന്ദിയില്‍ നിന്ന ക്ഷണം വന്നത്. അയ്യ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ മല്ലു സല്‍മാന്‍ എന്ന പേര് പൃഥ്വി നേടി. അയാളും ഞാനുമായാണ് പിന്നെ പൃഥ്വി മലയാളത്തില്‍ തിരിച്ചെത്തുന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ചോക്ലേറ്റ് നായകനെയോ താന്തോന്നിയായ പൃഥ്വിരാജിനെയോ പിന്നിട്ട വഴികളിലെവിടെയും കണ്ടില്ല. പക്വതയോടെയും സൂക്ഷ്മതയോടെയും കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തു. 2013 പൃഥ്വിയ്ക്ക് മാത്രമുള്ളതായി. ലണ്ടന്‍ ബ്രിഡ്ജുമായാണ് പൃഥ്വി ഈ വര്‍ഷം അക്കൗണ്ട തുറന്നത്. തുടക്കത്തിലേ ഒന്ന് പാളിയപ്പോള്‍ തക്കം പാര്‍ത്തവര്‍ മെല്ലെ തല പൊന്തിച്ചു. കുഞ്ഞിന് പേരിട്ടതില്‍ കയറിപ്പിടിച്ച് ചിലര്‍ രംഗത്ത് വന്നപ്പോള്‍ തനിക്ക് പറയാനുള്ളത് വ്യക്തമാക്കി പൃഥ്വി നിശബ്ദനായി.
അപ്പോഴേക്കും തിയേറ്ററില്‍ സെവന്‍ന്ത് ഡേ എത്തിയിരുന്നു. അതിഥിതാരമാണെങ്കിലും മുന്നറിയിപ്പിലെ ചാക്കോച്ചനും ഗംഭീരമായി. സപ്തമശ്രീ തസ്‌കരനായി മലയാളി മനസ്സില്‍ അങ്ങനെ നില്‍ക്കുമ്പോഴാണ് കാവ്യ തലൈവന്‍ ചെയ്യാന്‍ തമിഴകത്തേക്ക് പോയത്. ഇടയില്‍ വന്ന ഠമാര്‍ പഠാര്‍ നിരാശപ്പെടുത്തിയെങ്കിലും തമിഴര്‍ പൃഥ്വിയ്ക്ക് നല്‍കിയ സ്വീകരണം കണ്ട് മലയാളികള്‍ ഒന്ന് അന്താളിച്ചു. അഭിനയിച്ച ഭാഷകളിലെല്ലാം അവിടങ്ങളിലെ മുന്‍നിരയില്‍ ഇടം പിടിച്ച പൃഥ്വി, മലയാളത്തില്‍ സൂക്ഷ്മവൈവിദ്യങ്ങള്‍ പരീക്ഷിച്ചു വ്യത്യസ്തനായി. മൗനം വിമര്‍ശകരുടെ വായടക്കാനുള്ള ആയുധമായിരുന്നു എന്ന് മനസ്സിലാവുന്നത് കാവ്യതലൈവ കണ്ടതിന് ശേഷമാണ്. പൃഥ്വിരാജ്, താങ്കള്‍ക്ക് പകരം താങ്കള്‍ മാത്രം... താങ്കളുടെ അഭിനയത്തെയും തൊഴിലിനെയും സഹനശേഷിയെയും നിശബ്ദതയെയും ബഹുമാനിക്കുന്നു. താങ്കളെന്ന നടന്‍ മലയാളികളുടെ സ്വകാര്യാഭിമാനമാണ്...ഇന്നും എന്നും
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment