Featured Posts
അപര്‍ണയും റഹ്മാനും 'ബ്ലു' ഫിലീമില്‍
സംവിധായകരെല്ലാം നടന്മാരായും നടന്മാരെല്ലാം സംവിധായകരായും അവതരിക്കുന്ന കാലമാണ്. ആ സ്ഥിതിയ്ക്ക് നടന്‍ റഹ്മാന്‍ സംവിധായകനാകാന്‍ പോകുന്നു എന്ന പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. പക്ഷെ യഥാര്‍ത്ഥ ജിവിതത്തിലല്ല റഹ്മാന്‍ സംവിധായകനാകുന്നതെന്നറിയുക.
ദേശീയ പുരസ്‌കാര ജേതാവായ വേണു നായര്‍ സംവിധാനം ചെയ്യുന്ന ബ്ലൂ എന്ന ചിത്രത്തിലാണ് റഹ്മാന്‍ ഒരു സംവിധായകന്റെ വേഷത്തിലെത്തുന്നത്. ഒരു സംവിധായകന്റെ കഥയാണ് ചിത്രം പറയുന്നതും. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് സ്വാധീനം ഉള്‍ക്കൊണ്ട് അതിനെ പ്രേക്ഷകരിലെത്തിക്കാന്‍ ശ്രമിക്കുന്ന ഒരു സംവിധായകന്‍. ജോലിചെയ്യുന്ന ആശുപത്രി പാര്‍ക്കിങ് ലോട്ടില്‍ വച്ച് പീഡനത്തിനിരയായി, നാല്‍പത് വര്‍ഷമായി മുംബൈയിലെ കിംഗ് എഡ്വേര്‍ഡ് ആശുപത്രിയില്‍ കഴിയുന്ന അരുണ ഷെര്‍ബെയുടെ ജീവിതവും ചിത്രത്തിലെ കഥാനാകനെ സ്വാധീനിക്കുന്നുണ്ട്.
നിവേദ്യത്തിലൂടെ വന്ന് ബ്യൂട്ടിഫുള്‍ മുംബൈ പൊലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ അപര്‍ണ നായരാണ് ചിത്രത്തിലെ നായിക. ഒരു വക്കീലിന്റെ വേഷത്തിലാണ് അപര്‍ണ എത്തുന്നത്. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് അപര്‍ണ. താനിതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും തനിക്ക് പെര്‍ഫോം ചെയ്യാന്‍ ഇതില്‍ നല്ല അവസരമുണ്ടെന്നും അപര്‍ണ പറയുന്നു. സിത്താര ശിവദാസാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വര്‍ഷ എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ ആദ്യം തുടങ്ങുമെന്ന് സംവിധായകന്‍ അറിയിച്ചു. തിരുവനന്തപുരവും ആലപ്പുഴയും മൂന്നാറുമായിരിക്കും പ്രധാന ലൊക്കേഷന്‍
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment