| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

അപര്‍ണ നായരുടെ ക്രൈം ത്രില്ലര്‍

No comments
കോക്ക്‌ടെയില്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം അപര്‍ണ നായര്‍ അഭിനയിക്കാന്‍ പോകുന്ന ചിത്രം ആണ് സെന്റ് മേരീസിലെ കൊലപാതകം. പേര് കേള്‍ക്കുന്നതും പോലെ തന്നെ ഒരു ക്രൈം ത്രില്ലര്‍ ആണ് ചിത്രം. ശക്തമായ കഥാപാത്രം ആയാണ് അപര്‍ണ ക്രൈം ത്രില്ലറിലൂടെയും എത്തുന്നത്. എസ്.എന്‍ ഷിജോയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഷിജോയുടെ ആദ്യ ചിത്രം കൂടി ആണിത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ സെന്റ് മേരീസ് വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റലില്‍ നടക്കുന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട കഥ ആണിത്. അപര്‍ണ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ സെയില്‍സ് ഗേളിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. പൂജിതാ മേനോന്‍, സുധീര്‍ കരമന, ഇന്ദ്രന്‍സ്, ഉല്ലാസ് പന്തളം, അഞ്ജു രാജ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഹോസ്റ്റലിലെ ഒരു യുവതിയെ കാണാതാവുകയും പിന്നീട് അവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്യുന്നു. ആ കൊലപാതകത്തിന്റെ അന്വേഷണമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഷിജോയ് ആണ്. ഡിസംബര്‍ 17ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിക്കും. പ്രകാശ് സംവിധാനം ചെയ്യുന്ന താമര എന്ന ആര്‍ട്ട് ചിത്രത്തില്‍ ആണ് അപര്‍ണയുടെ മറ്റൊരു പുതിയ ചിത്രം. ചിത്രത്തില്‍ താമര എന്ന ശ്രദ്ധയമായ കഥാപാത്രത്തെ ആണ് അപര്‍ണ അവതരിപ്പിക്കുന്നത്.

No comments :

Post a Comment