Featured Posts
ഇടത് വഴിയില്‍ കമല്‍ഹാസന്റെ സ്വപ്‌ന ചിത്രം
പുതിയ ചിത്രത്തെ കുറിച്ചുള്ള സ്വപ്നം പങ്കുവെച്ച് കമല്‍ഹാസന്‍.തന്റെ യുട്യൂബ് ചാനലിലെ കെ വാമൊഴി എന്ന പരിപാടിയില്‍ ശ്രുതി ഹാസന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് കമല്‍ഹാന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
സിനിമകളുടെ ഘടനപരമായും സാങ്കേതിക പരമായുമുള്ള മാറ്റങ്ങളെ അടുത്ത് അറിയുകയും സിനിമ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത നടനാണ് കമല്‍ഹാസന്‍. തന്റെ സ്വപ്ന ചിത്രത്തിന് കമല്‍ഹാസന്‍ നല്‍കിയ പേര് വാമമാര്‍ഗ്ഗം എന്നാണ്. വാമമാര്‍ഗ്ഗം എന്നാല്‍ ഇടത് വഴി. അഘോരികളെ വാമമാര്‍ഗ്ഗികളെന്ന് വിളിക്കാറുണ്ട്. കമ്മ്യൂണിസ്റ്റുകരെ വിളിക്കുന്നതും ഇടത് പക്ഷമെന്നാണ് ഏത് നിലപാടിനൊപ്പമാണ് സിനിമയെന്നത് കാഴ്ച്ചക്കാരന്റെ പക്ഷമാണ് എന്ന് കമല്‍ഹാസന്‍ പറയുന്നു.
തന്റെ പ്രിയപ്പെട്ട ചിത്രങ്ങളായ മര്‍മ്മയോഗി, മരുതനായകം, വിശ്വരൂപം എന്നീ ചിത്രങ്ങള്‍ സാധ്യമാകണം എങ്ങനെ ആഗ്രഹിച്ചോ അത്രയും തന്നെ ആഗ്രഹം വാമമാര്‍ഗ്ഗത്തിനുമുണ്ട്. ശ്രുതി കമല്‍ഹാസന്റേതായിരുന്നു ഈ വാരം ചോദ്യങ്ങള്‍.അടുത്ത വാരം ജയറാമാണ് ചോദ്യങ്ങളുമായി എത്തുന്നത്.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment