| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

രജനി കാന്തിന്റെ പിറന്നാള്‍ ദിനത്തില്‍ ലിംങ്ക

No comments
സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രം ആഘോഷമാക്കാന്‍ ആരാധകരും തയ്യാറെടുത്ത് കഴിഞ്ഞു. ചെന്നൈയിലെ റിലീസിംഗ് കേന്ദ്രങ്ങലിലെ എല്ലാ റിസേര്‍വേഷന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.നാലു ദിവസത്തേക്കുള്ള റിസര്‍വേഷനാണ് പൂര്‍ത്തിയായത്.
രജനി കാന്തിന്റെ പിറന്നാള്‍ ദിനത്തില്‍ ലിംങ്ക എത്തുന്നു എന്നതു കൊണ്ട് തന്നെ ആരാധകര്‍ ആവേശത്തിലാണ്.ആദ്യ ഷോയ്ക്കുള്ള ടിക്കറ്റിനായാണ് ഏവരും ഇറങ്ങി തിരിച്ചത്. റിലീസിന് മുന്നേ തന്നെ 80 കോടിയാണ് ചിത്രത്തിന്റെ ലാഭം. ഓഡിയോ റൈറ്റ്, റിലീസിംഗ് റൈറ്റ്, ചാനല്‍ റൈറ്റ് തുടങ്ങിയവയിലൂടെ 200 കോടിയാണ് ലിംങ്ക സ്വന്തമാക്കിയത്.120 കോടി മുതല്‍ മുടക്കിലാണ് ലിംങ്ക പൂര്‍ത്തീകരിച്ചത്.
തീയേറ്റര്‍ റൈറ്റില്‍ തമിഴ് പതിപ്പിന് 71 കോടി രൂപയും തെലുങ്ക് പതിപ്പിന് 25 കോടി രൂപയും ലഭിച്ചു.മൂന്ന് ഭാഷകളിലായുള്ള സാറ്റ്‌ലൈറ്റ് റൈറ്റ് 65 കോടി രൂപയാണ്.ഓഡിയോ റൈറ്റ് 10 കോടിയും.

No comments :

Post a Comment