Featured Posts
സിസിഎല്‍ : മോഹന്‍ലാലും ലിസിയും പിന്മാറുന്നു
സെലിബ്രിറ്റി കേരള സ്‌ട്രൈക്കേഴ്‌സില്‍ ഭിന്നത. ടീമിന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്ന് ചലച്ചിത്രതാരം മോഹന്‍ലാലും മുന്‍ താരം ലിസിയും പിന്‍മാറി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആമയും മുയലും എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജയ്‌സണ്‍ പുലികോട്ടില്‍ ഉള്‍പ്പെടെ മൂന്നു പേരെ പുതുതായി ഉള്‍പ്പെടുത്തിയതായും സൂചനയുണ്ട്. പ്രിയദര്‍ശന്‍- ലിസി ദമ്പതികളുടെ വിവാഹമോചനമാണ് ഭിന്നതയ്ക്കു പിന്നിലെന്നാണു വിവരം.
മോഹന്‍ലാല്‍ സങ്കേതികമായി ഡയററ്റര്‍ ബോര്‍ഡില്‍ തുടര്‍ന്നേക്കുമെന്നും സൂചനയുണ്ട്. പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ 24 വര്‍ഷം നീണ്ട ബന്ധം വേര്‍പിരിയലിന് കാരണവും സിസിഎല്‍ തന്നെയായിരുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്ന. ക്രിക്കറ്റ് ടീമിന്റെ ഉടമ ലിസിയായിരുന്നു. പ്രിയദര്‍ശന് ക്രിക്കറ്റ് കളിയിലുള്ള അമിതമായ കമ്പമാണ് ടീം എന്ന ആശയത്തില്‍ എത്തിച്ചത്. ഐപിഎല്‍ ടീം എടുക്കാനുള്ള നീക്കം വിജയം കണ്ടില്ല. ഇതോടെയാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടീം എന്ന നിലയില്‍ താരങ്ങളുടെ ക്രിക്കറ്റ് ടീമായി കേരള സ്‌ട്രൈക്കേഴ്‌സ് രൂപീകരിച്ചത്. രാജീവ് പിള്ളയായിരുന്നു ടീം ക്യാപ്റ്റന്‍. ക്രിക്കറ്റ് മത്സരത്തിന്റെ കഴിഞ്ഞ സീസണ്‍ മുതലാണ് പ്രിയന്‍- ലിസി ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായത്.
ടീമുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യുവാവായ ഒരു വ്യവസായിയുമായി ലിസിക്ക് ബന്ധമുണ്ടെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്തകള്‍. കുടുംബബന്ധം താറുമാറായതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെ പ്രിയന്റെ അടുത്ത സൃഹൃത്തുക്കള്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും ലിസിയുടെ നിലപാട് മാറിയില്ല. മാത്രമല്ല പ്രിയന് എതിരെയുള്ള ചില ആരോപണങ്ങളും ഉയര്‍ന്നു. തമിഴിലും മലയാളത്തിലും പ്രശസ്തയായ ഒരു നടിയെയും ഒപ്പം ഒരു ഡബിങ്ങ് ആര്‍ട്ടിസ്റ്റിനെയും ചേര്‍ത്താണ് ഗോസിപ്പുകള്‍ പ്രചരിച്ചത്. പ്രിയദര്‍ശന്റെ വീട്ടില്‍ അമ്മയുടെ മരണശേഷം പ്രശ്‌നങ്ങള്‍ കനത്തു. അഛന്റെ മരണത്തോടെ ലിസി തന്റെ നിലപാടുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറയുകയായിരുന്നു. പ്രിയദര്‍ശന്റെ മുഴുവന്‍ ബിസിനസിന്റെയും നടത്തിപ്പ് ലിസിക്കായിരുന്നു.
ചെന്നെയിലും വിദേശത്തുമുള്ള സ്റ്റുഡിയോ ഉള്‍പ്പെടെ എല്ലാം ലിസിയാണ് നടത്തിയിരുന്നത്. കേരള സ്‌ട്രൈക്കേഴ്‌സ് കോടികളുടെ സാമ്പത്തിക നേട്ടമാണ് മൂന്ന് സീസണുകളില്‍ നിന്നും ഉണ്ടാക്കിയത്. ഏകദേശം 700 കോടി രൂപയുടെ ആസ്തി പ്രിയദര്‍ശന് ഉണ്ടാകുമെന്നാണ് കരുതുന്നത്. 80 കോടി രൂപയാണ് ലിസി നഷ്ടപരിഹാരം ആവശ്യപെട്ടിട്ടുള്ളത്. കേരള സ്‌ട്രൈക്കേഴ്‌സില്‍ നിന്നും ലിസിയുടെ പിന്‍വാങ്ങല്‍ ഈ സാഹചര്യത്തിലാണ്. ലിസി ഇനി വിദേശത്തേക്ക് താമസം മാറ്റുന്നതിനാണ് സാധ്യത. ലിസിയുടെ കുടുംബപശ്ചാത്തലം അത്രയൊന്നും സുതാര്യമായിരുന്നില്ല. ഏറെ സങ്കീര്‍ണതകള്‍ക്ക് ഒടുവിലാണ് അവരുടെ വിവാഹം നടന്നത്. ലിസിയും കുടുംബവുമായും സ്വത്ത് തര്‍ക്കം നിലനിന്നിരുന്നിരുന്നതായും ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. -
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment