Featured Posts
ദുല്‍ഖര്‍ സല്‍മാനോട് ആഷിനെന്താ ഇത്രയ്ക്ക് ദേഷ്യം
ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള തന്റെ ഫോട്ടോ കാണുമ്പോള്‍ ഐശ്വര്യ റായക്ക് ദേഷ്യം വരുന്നതായി റിപ്പോര്‍ട്ട്.ഏഷ്യാവിഷന്‍ അവാര്‍ഡ് നിശയില്‍ മലയാളത്തിന്റെ യുവ താരം ദുല്‍ഖറും ഐശ്വര്യയും ഇരിക്കുന്ന ഇരിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലൂടെ മലയാളികള്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഈ ഫോട്ടോ കാണുമ്പോള്‍ ആഷിന് ദേഷ്യം വരുന്നെന്നാണ് ബോളിവുഡില്‍ നിന്ന് കേള്‍ക്കുന്ന വിവരം. അതിന് ദുല്‍ഖറും ആഷും തമ്മിള്‍ എന്താണ് പ്രശ്‌നം ? ദുല്‍ഖര്‍ സല്‍മാനോട് ആഷിനെന്താ ഇത്രയ്ക്ക് ദേഷ്യം എന്ന് ചിന്തിച്ച് ബുദ്ധിമുട്ടണ്ട. കാര്യം എന്താണെന്നു വച്ചാല്‍ ദുല്‍ഖര്‍ സല്‍മാനെയല്ല ആ പേരിനെയാണത്രെ ആഷ് വെറുക്കുന്നത്. ഏഷ്യാ വിഷന്റെ ഐക്കണ്‍ ഓഫ് ഇന്ത്യ അവാര്‍ഡ് വാങ്ങാനാണ് ഐശ്വര്യ ചടങ്ങിനെത്തിയത്. ദുല്‍ഖര്‍ സല്‍മാന് ഐശ്വര്യയ്ക്കടുത്തായിരുന്നു സീറ്റ്.
ഇരുവരും ഒന്നിച്ചിരിക്കുന്ന ഫോട്ടോ കണ്ടപ്പോള്‍, ബോളിവുഡ് ഗോസിപ്പുകോളങ്ങള്‍ വീണ്ടും നിറഞ്ഞു, ഐശ്വര്യയും സല്‍മാനും ഒരു വേദിയില്‍…പോരെ പൂരം. സല്‍മാന്‍ എന്ന പേര് തന്റെ പേരിനൊപ്പം കേള്‍ക്കുന്നത് പോലും ആഷിനിപ്പോള്‍ ഇഷ്ടമല്ല. ദുല്‍ഖറല്ല പ്രശ്‌നം, സല്‍മാനാണ്. അഭിഷേക് ഭച്ചനും മകള്‍ ആരാധ്യയ്ക്കുമൊപ്പം സന്തോഷ കുടുംബ നയ്ക്കുന്ന ഐശ്വര്യയെ മുന്‍ കാമുകന്റെ പേര് ഓര്‍മപ്പെടുത്തുന്ന ഈ ഫോട്ടോയും വാര്‍ത്തയും അലോസരപ്പെടുത്തുന്നു എന്നാണ് അറിയുന്നത്.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment