Featured Posts
സത്യന്‍ അന്തിക്കാടിന് സമീര്‍ താഹിര്‍ ക്യാമറ
മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും പ്രധാനകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തിന് ഛായാഗ്രഹണമൊരുക്കുന്നത് സമീര്‍ താഹിര്‍. പ്രേക്ഷകരുടെ അഭിരുചിമാറ്റത്തിനൊപ്പമുള്ള ചിത്രമായിരിക്കും ഇതെന്ന് സത്യന്‍ അന്തിക്കാട് ഉറപ്പ് നല്‍കുന്നുണ്ട്. രഞ്ജന്‍ പ്രമോദിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രം സാമൂഹ്യആക്ഷേപഹാസ്യസ്വഭാത്തിലുള്ളതാണ്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് ആലോചന. മലയാളത്തിലെ മികച്ച താരജോഡികള്‍ക്കൊപ്പം മികച്ച ടെക്‌നീഷ്യന്‍മാരെ കൂടി അണിനിരത്തി സിനിമയൊരുക്കുകയാണ് ഇത്തവണ സത്യന്‍ അന്തിക്കാട്. ചിത്രത്തില്‍ റഫീഖ് അഹമ്മദ് എഴുതുന്ന ഗാനങ്ങള്‍ക്ക് വിദ്യാസാഗറാണ് സംഗീതം നല്‍കുന്നത്.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment