Featured Posts
ജോസ് തിരിച്ചുവരുന്നു, ഒരു മലയാളം കളര്‍ പടത്തിലൂടെ!
മീന്‍ എന്ന ചിത്രത്തിലെ ഉല്ലാസപ്പൂത്തിരികള്‍ എന്ന ഗാനം മലയാള സിനിമാ പ്രേക്ഷകര്‍ മറക്കാനിടയില്ല. ഈ രംഗത്തില്‍ അഭിനയിച്ച പഴയകാല നടന്‍ ജോസും മലയാളികളുടെ മനസില്‍ ഇപ്പോഴുമുണ്ടാവും. എണ്‍പതുകളില്‍ പുറത്തിറങ്ങിയ നിരവധി ഹിറ്റ് മലയാള ചിത്രങ്ങളില്‍ അഭിനയിച്ച ജോസ് വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുകയാണ്.
പഴയകാല സിനിമാ പ്രേമികള്‍ക്ക് ഗൃഹാത്വരത്വം സമ്മാനിക്കുന്ന പേരുള്ള ഒരു ചിത്രത്തിലാണ് ജോസ് സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. നവാഗതരുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന 'ഒരു മലയാളം കളര്‍പടം' എന്ന ചിത്രത്തിലൂടെയാണ് ജോസ് തിരിച്ചുവരവിന് ഒരുങ്ങുന്നത്.
അജിത് നമ്പ്യാരാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ടി ഡി ശ്രീനിവാസനാണ് ക്യാമറ. ബീമാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു സാഹിബ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ഇളയരാജ ഇന്ദീവരമാണ്.
സിനിമകള്‍ കളറില്‍ പ്രദര്‍ശനമാരംഭിച്ചിരുന്ന കാലത്തെ ടാഗ്‌ലൈന്‍ ആയിരുന്നു ' ഒരു മലയാളം കളര്‍ പടം' എന്നത്. ശക്തമായ കഥയോടൊപ്പം താരങ്ങളും കാഴ്ചകളും വര്‍ണ്ണങ്ങളില്‍ത്തന്നെ പ്രേക്ഷകന്റെ മുന്നില്‍ വിരുന്നിനെത്തിയ ആ കാലഘട്ടത്തിനുള്ള ഒരു ആദരവു കൂടിയാണ് തങ്ങളുടെ ചലച്ചിത്രസംരഭം എന്ന് ഒരു മലയാളം കളര്‍പടത്തിന്റെ അണിയറക്കാര്‍ പറയുന്നു.
കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തില്‍ നടക്കുന്ന കഥ പറയുന്ന ചിത്രത്തില്‍ ജോസിനു പുറമേ മനു ഭദ്രന്‍, അഞ്ജലി, ടീന, രജിത, ലിന്‍സ്, യുവന്‍ തുടങ്ങിയവരും അഭിനയിക്കുന്നു

Subscribe to:
Post Comments
(
Atom
)
No comments :
Post a Comment