| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

കളക്ഷനില്‍ കിക്കിനെയും പിന്നിലാക്കി സിങ്കം റിട്ടേണ്‍സ്

No comments
ഈ വര്‍ഷം ബോളിവുഡിലിറങ്ങിയ ചിത്രങ്ങളില്‍ റിലീസ് ദിവസം ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമെന്ന പദവി അജയ് ദേവ്‌ഗണ്‍ നായകനായ ആക്ഷന്‍ ത്രില്ലര്‍ സിങ്കം റിട്ടേണ്‍സിന്. സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്ത ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്ന് ആദ്യദിനം വാരിക്കൂട്ടിയത് 30 കോടി രൂപ. ഈ വര്‍ഷമിറങ്ങിയ ചിത്രങ്ങളില്‍ സല്‍മാന്‍ ഖാന്‍ നായകനായ കിക്കിനെയാണ് ആദ്യദിന കളക്ഷന്റെ കാര്യത്തില്‍ സിങ്കം റിട്ടേണ്‍സ് മറികടന്നത്. റംസാന് റിലീസ് ചെയ്ത കിക്ക് ആദ്യദിനം നേടിയത് 26 കോടി രൂപയായിരുന്നു. 

അജയ് ദേവ്‌ഗണ്‍ തന്നെ നായകനായ സിങ്കത്തിന്റെ ആദ്യഭാഗം ബോക്സോഫീസില്‍ 100 കോടിയിലേറെ കളക്ട് ചെയ്തിരുന്നു. രാജ്യത്താകെ 3500 സ്ക്രീനുകള്‍ ലഭ്യമായതും പൊതു അവധിദിനമെന്ന ആനുകൂല്യവും സിങ്കം റിട്ടേണ്‍സിന്റെ കളക്ഷനിലും പ്രതിഫലിച്ചുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

അജയ് ദേവ്‌ഗണ്‍, കരീന കപൂര്‍, അമോല്‍ ഗുപ്ത, അനുപം ഖേര്‍മഹേഷ് മഞ്ജരേക്കര്‍ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബോളിവുഡിലെ നൂറുകോടി ക്ലബ്ബിലെ സ്ഥിരാംഗങ്ങളിലൊരാളെന്ന പേരുള്ള രോഹിത് ഷെട്ടിയാണ്. അതേസമയം ലോംഗ് റണ്ണില്‍ ചിത്രത്തിന് ആദ്യദിന കളക്ഷന്‍ നിലനിര്‍ത്താനാവുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങളുണ്ട്. 

ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അതെന്തായാലും ആദ്യദിന കളക്ഷനില്‍ ഷാരൂഖിന്റെ ചെന്നൈ എക്സ്പ്രസ് (31കോടി),സല്‍മാന്‍ ഖാന്റെ ഏക് ഥാ ടൈഗര്‍ (30 കോടി)‍അമീര്‍ ഖാന്‍ നായകനായ ധൂം-3(29 കോടി)എന്നിവയ്ക്കൊപ്പം മുന്‍നിരയിലാണ് ഇനി സിങ്കം റിട്ടേണ്‍സിന്റെയും സ്ഥാനം. -

No comments :

Post a Comment