Featured Posts
ജയറാം ഇനി മമ്മൂട്ടി..!
ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് മൈലാഞ്ചി മൊഞ്ചുള്ള വീട്. ഈ ചിത്രത്തില്‍ ജയറാം മമ്മൂട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റെ കുടുംബത്തിന്റെ കഥായാണ് ചിത്രം പറയുന്നത്. ബെന്നി കെ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു ഫാമിലി കോമഡി എന്റര്‍ന്റര്‍ടെയ്‌നര്‍ ആയിട്ടാണ് മൈലാഞ്ചി മൊഞ്ചുള്ള വീട് ഒരുക്കുന്നത്. ജയറാമിനു പുറമേ ആസിഫ്, മധു, സായ് കുമാര്‍, ബാബുരാജ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉദയ് കൃഷ്‌ണ - സിബി കെ തോമസ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
അതേസമയം ജയറാം ഇപ്പോള്‍ ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പ്രിയാമണിയാണ് ചിത്രത്തിലെ നായിക.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment