| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ലാല്‍ ജോസിന്റെ കാര്‍ യാത്രയില്‍ തമ്മിലടി; ഒരാള്‍ പിണങ്ങിപ്പിരിഞ്ഞു

No comments
കൊച്ചി: ടീമംഗങ്ങള്‍ തമ്മിലടിച്ചു, സംവിധായകന്‍ ലാല്‍ജോസിന്റെയും സംഘത്തിന്റെയും ലോകയാത്രയില്‍നിന്ന് ഒരാള്‍ പിണങ്ങിപ്പിരിഞ്ഞു. ഇതോടെ മൂന്നംഗ സംഘത്തിന്‍റെ ഗിന്നസ് റെക്കോര്‍ഡ് എന്ന ലക്ഷ്യം പൊളിഞ്ഞു. ‘സുരക്ഷിതനായെത്തി, ദൈവത്തിന് നന്ദി’ എന്ന് ലാല്‍ജോസ് ഫേസ്ബുക്കില്‍ കുറിച്ചത് യാത്ര അവസാനിപ്പിച്ചതിന്‍റെ സൂചനയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. ക്യാമറാമാന്‍ ജോമോന്‍ ടി ജോണിനൊപ്പമുള്ള ഫോട്ടോയും ലാല്‍ജോസ് ഈ പോസ്റ്റിനൊപ്പം ചേര്‍ത്തു. എന്നാല്‍ ലാല്‍ജോസും സുരേഷ് ജോസഫും  യാത്ര തുടരുകയാണെന്നും ഓഗസ്റ്റിലേ ലാല്‍ജോസ് തിരികെയെത്തുമെന്നും ജോമോന്‍ ടി ജോണ്‍ ഇന്ത്യാവിഷന്‍ വെബിനോട് പറഞ്ഞു. 

തനിച്ച് ബസ്സില്‍ യാത്ര തുടരുമെന്ന് സംഘത്തിലുള്ള ബൈജു എന്‍. നായര്‍ ഫേസ് ബുക്കിലൂടെ അറിയിച്ചു. പോളണ്ടിലെ വാഴ്‌സയില്‍ ബസ്സില്‍ യാത്ര ചെയ്യുന്ന സെല്‍ഫിയും ബൈജു നായര്‍ ഫേസ് ബുക്കില്‍ ചേര്‍ത്തിട്ടുണ്ട്. സുരേഷ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസമാണ് തനിച്ച് യാത്ര ചെയ്യാന്‍ കാരണമെന്നും ഐആര്‍എസ് ഓഫീസറെപ്പോലെയാണ് സഹയാത്രക്കാരോട് അദ്ദേഹം പെരുമാറുന്നതെന്നും ബൈജു നായരുടെ പോസ്റ്റിലുണ്ട്. ലാല്‍ ജോസും ബൈജു നായരും സുരേഷ് ജോസഫും ജൂണ്‍ 17-നാണ് 75 ദിവസത്തെ ലോകപര്യടനം തുടങ്ങിയത്. ഫോര്‍ഡ് എന്‍ഡവര്‍ കാറില്‍ 75 ദിവസം ലോകപര്യടനം നടത്തുകയായിരുന്നു ലക്ഷ്യം. യാത്രയ്ക്ക് പുറമെ ഗിന്നസ് റെക്കോര്‍ഡും സംഘം ലക്ഷ്യമിട്ടിരുന്നു.

No comments :

Post a Comment