| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

റോബോട്ട്‌ ‘ആത്മഹത്യ’ ചെയ്തു!

No comments
കിര്‍ച്ച്‌ദോര്‍ഫ്: മനുഷ്യന് സമാനമായി ഏത് ജോലികളും ചെയ്യാന്‍ കഴിയുന്ന റോബോട്ടുകളെ പറ്റി നാം കേട്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യനെ പോലെ ആത്മഹത്യാ പ്രവണതയുള്ള റോബോട്ടുകളുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമാണ്. 

എന്നാല്‍ വീട്ടുജോലികള്‍ മടുത്ത്‌  ’ആത്മഹത്യ’ ചെയ്ത റോബോട്ടിനെ പറ്റിയുള്ള വാര്‍ത്തയാണിത്. അല്‍പ്പം വിചിത്രമാണെങ്കിലും വാര്‍ത്ത വായിച്ചാല്‍ ആരും സംശയിക്കും ഈ റോബോട്ട്‌ ആത്മഹത്യ ചെയ്തതാണോ എന്ന്. ഓസ്‌ട്രേലിയലിലെ ഒരു വീട്ടിലുള്ള മെക്കാനിക്കല്‍ ക്ലീനിംഗ് ഉപകരണമാണ് ആത്മഹത്യ ചെയ്തുവെന്ന് കരുതപ്പെടുന്ന കക്ഷി. നിര്‍ദ്ദേശങ്ങളൊന്നും ലഭിക്കാതെ സ്വയം സ്വിച്ച് ഓണ്‍ ചെയ്ത് അടുക്കളയിലെ ഭക്ഷണം പാകം ചെയ്യുന്ന ചൂട് പ്ലേറ്റില്‍(ഹോട്ട്‌പ്ലേറ്റ്) കയറി നിന്നാണ് ഈ റോബോട്ട്‌  സ്വയം നശിപ്പിച്ചത്. ഓസ്‌ട്രേലിയിലെ പ്രാദേശിക മാധ്യമങ്ങള്‍ ‘റോബോട്ട്‌ ആത്മഹത്യ’ എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. നിത്യേന വീട്ടുജോലികള്‍ ചെയ്യുന്നതിലെ വിരസതയാകാം റോബോട്ടിനെ ’ആത്മഹത്യ’യ്ക്ക് പ്രേരിപ്പിച്ചതെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിതറിക്കിടക്കുന്ന ധാന്യമണികള്‍ വൃത്തിയാക്കാനാണ് അവസാനമായി വീട്ടുടമസ്ഥന്‍ റോബോട്ടിന് നിര്‍ദ്ദേശം നല്‍കിയത്. 

ജോലി പൂര്‍ത്തിയാക്കിയതിനു ശേഷം സ്വയം സ്വിച്ച് ഓഫ് ചെയ്ത് അടുക്കളയില്‍ തനിക്കായി നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ചെന്നിരിക്കുകയാണ് റോബോട്ടിന്റെ പതിവ്. റോബോട്ടിനെ ജോലി ഏല്‍പ്പിച്ച് 44കാരനായ വീട്ടുടമസ്ഥനും ഭാര്യയും മകനും പുറത്ത് പോയി. ജോലി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും പ്രവര്‍ത്തനക്ഷമമായ റോബോട്ട്‌ അടുക്കളയിലെത്തി ഹോട്ട്‌പ്ലേറ്റിലുണ്ടായിരുന്ന കലം തട്ടിമാറ്റി അതിന്‍ മുകളില്‍ നില്‍ക്കുകയും നശിക്കുകയുമാണ് ഉണ്ടായത്. ഉരുകി ഹോട്ട്‌പ്ലേറ്റില്‍ വീണ റോബോട്ട്‌ പിന്നെ കത്തിയമര്‍ന്നു. 

അഗ്നിശമന ജീവനക്കാര്‍ എത്തിയാണ് പിന്നീട് തീ അണച്ചത്. അപ്പോഴേക്കും റോബോട്ട്‌ ഒരു പിടി ചാരമായി കഴിഞ്ഞിരുന്നു. റോബോട്ട്‌ ’ആത്മഹത്യ’ ചെയ്ത സമയത്ത് വീട്ടുടമസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നില്ല. റോബോട്ട്‌ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് വീട്ടുടമസ്ഥന്‍ ഉറപ്പിച്ച് പറയുന്നു. റോബോട്ടിന്റെ ‘ആത്മഹത്യ’യെ തുടര്‍ന്ന് കിര്‍ച്ച്‌ദോര്‍ഫിലെ ഹിന്റര്‍‌സ്റ്റോഡര്‍ ഫഌറ്റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. റോബോട്ട്‌ ആത്മഹത്യ ഒരു സങ്കല്‍പ്പം മാത്രമാണെങ്കിലും സ്വിച്ച് ഓഫ് ആയിരുന്ന റോബോര്‍ട്ട് എങ്ങനെ സ്വിച്ച് ആയി ഹോട്ട്‌പ്ലേറ്റില്‍ എത്തി എന്നുള്ളത് വിചിത്രമായി അവശേഷിക്കുകയാണ്. റോബോട്ടിന്റെ ആത്മഹത്യ സങ്കടകരമാണെങ്കിലും ഇതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് റോബോട്ട്‌ കമ്പനിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വീട്ടുടമസ്ഥന്‍.

..
 
(ഹോട്ട്‌പ്ലേറ്റില്‍ രോബോര്‍ട്ടിന്റെ ചാരം)

No comments :

Post a Comment