Featured Posts
നൂറ്‌മേനി കൊയ്ത് മമ്മൂട്ടി
നടന്‍ മമ്മൂട്ടിക്ക് നെല്‍കൃഷിയിലും നൂറ്‌മേനി വിളവ്. കോട്ടയം ആര്‍പ്പൂക്കര പഞ്ചായത്തിലെ ചേര്‍പ്പുങ്കല്‍ പാടശേഖരത്താണ് സ്വാഭാവിക രീതികള്‍ അവലംബിച്ച് മമ്മൂട്ടി കൃഷിയിറക്കിയത്. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി വിളവെടുക്കാന്‍ എത്തിയത്.
പതിനേഴേക്കര്‍ പാടത്ത് കഴിഞ്ഞ ജൂലൈയിലാണ് മമ്മൂട്ടി ഞാറുനട്ടത്.പാടത്ത് കൊയ്ത്തരിവാളുമായി മമ്മൂട്ടിയിറങ്ങി. പരിചയസമ്പന്നനായ കര്‍ഷകനെ പോലെ നെല്‍കതിരുകള്‍ കൊയ്തെടുത്തു. പതിനേഴേക്കറില്‍ വിളഞ്ഞത് കഴമയിനത്തില്‍ പെട്ട നെല്ല്. പിന്നീട് കൊയ്ത്തുയന്ത്രമുപയോഗിച്ചും വിളവെടുത്തു.
സുഭാഷ് പലേക്കറിന്റെ സീറോ ബജറ്റ് കൃഷിരീതിയാണ് തന്‍റെ പാടത്ത് മമ്മൂട്ടി പരീക്ഷിച്ചത്. ചാണകവും, ഗോമൂത്രവും ശര്‍ക്കരയും ചേര്‍ത്ത മഇശ്രിതം വളമായിട്ട് നെല്ല് വിളയിച്ചു.നാലുമാസമായപ്പോഴേക്കും കൊയ്യാന്‍ പാകമായി. രണ്ടര ടണ്ണോണം നെല്ല് ഇവിടെ നിന്ന് പ്രതീക്ഷിക്കുന്നു. അരി വിപണനമേളയിലൂടെ ഉത്പന്നം വിറ്റഴിക്കാനാണ് മമ്മൂട്ടിയുടെ തീരുമാനം, ഒരു പങ്ക് സുഹൃത്തുക്കള്‍ക്കുള്ളതാണ്.
കേരളത്തിലെ പാടശേഖരങ്ങളില്‍ നിന്നൊക്കെ പണ്ടേ കുടിയിറക്കപ്പെട്ട വിത്തിനമായ ചെങ്കഴമയെ തേടിപ്പിടിച്ചാണ് മമ്മൂട്ടി സ്വന്തം പാടത്ത് കൃഷി ചെയ്തത്. ചോറിനും രുചിയേറുമെന്നുമാത്രമല്ല, കീടങ്ങളെ അതിജീവിച്ച് ആരോഗ്യത്തോടെ വളരുകയും ചെയ്യുമെന്നതാണ് ഈ വിത്തിന്റെ ഗുണം. കീടനാശിനിയുടെ ആവശ്യവുമില്ല.
ആര്‍പ്പൂക്കര മണിയാപറമ്പില്‍ നിന്ന് 45 മിനിട്ട് നേരം ബോട്ടില്‍ യാത്ര ചെയ്‌യണം പാടശേഖരത്തില്‍ എത്താന്‍. പ്രകൃതി കൃഷിയുടെ പ്രചാരകന്‍ പാലക്കാട് സ്വദേശി കെ.എം.ഹിലാല്‍ ആണ് മമ്മൂട്ടിയുടെ പാടശേഖരത്തും കൃഷിക്ക് നേതൃത്വം കൊടുക്കുന്നത്.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment