Featured Posts
നൂറ് ദിനങ്ങള്‍ പിന്നിട്ടതിന്റെ ആഘോഷത്തില്‍ ആമേന്‍
ഇന്ദ്രജിത്തും ഫഹദും പ്രധാനവേഷങ്ങങ്ങളില്‍ അഭിനയിച്ച് മികച്ച പ്രതികരണം നേടിയ ആമേന്‍ എന്ന ചിത്രത്തിന്റെ നൂറ്റിയഞ്ചാം ദിവസം ആഘോഷിച്ചു. കൊച്ചി ലുലുമാളിലെ പിവിആര്‍ സിനിമാസില്‍ വച്ച് നടന്ന പരിപാടിയില്‍ സംവിധായകനും താരങ്ങളും പങ്കെടുത്തു.
നൂറ് ദിനങ്ങളിലേറെ നീണ്ട പ്രദര്‍ശനവിജയത്തിന്റെ ആഹ്ലാദത്തിലാണ് ആമേന്‍ സിനിമയുടെ അണിയറക്കാര്‍. ആഴ്ചയില്‍ മൂന്നും നാലും മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനിടെയാണ് ആമേന്‍ തിയേറ്ററുകളില്‍ 100 ദിവസം തികച്ചത്. കൊച്ചി ലുലു മാളിലെ പിവിആര്‍ സിനിമാസിലായിരുന്നു ആഘോഷ ചടങ്ങ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്‍മാരായ ഇന്ദ്രജിത്ത്, ഫഹദ് തുടങ്ങിയവരും പങ്കെടുത്തു.
കുമരങ്കരി എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലെ കഥയായിരുന്നു ആമേന്‍ പറഞ്ഞത്. രണ്ട് ബാന്റ് സംഘങ്ങള്‍ തമ്മിലുള്ള പക പ്രമേയമായ ചിത്രത്തില്‍ പ്രണയവും സംഗീതവും ഒത്തൊരുമിച്ചു. അവതരണത്തിലെ പുതുമ കൊണ്ട് വേറിട്ടുനിന്ന ചിത്രത്തില്‍ അഭിനേതാക്കളും മികച്ചുനിന്നു. ചിത്രത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ചടങ്ങില്‍ പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു. ഐജി പത്മകുമാര്‍, സിയാദ് കോക്കര്‍ തുടങ്ങിയവരും ചടങ്ങിനെത്തി.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment