അഭിനയ രംഗത്ത് കഴിവ് തെളിയിച്ച നടിമാരായ രമ്യ നമ്പീശനും മമ്ത മോഹന്‍ദാസുമാണ് ഒരു അങ്കത്തിനൊരുങ്ങുന്നത്. 2013 ലെ ഫിലിം ഫെയര്‍ അവാര്‍ഡിന്റെ മലയാളത്തില്‍ നിന്നുള്ള മികച്ച ഗായികക്ക് വേണ്ടിയാണ് രമ്യയും മമ്തയും മത്സരിക്കുന്നത്. മമ്തയുടെ അരികെ എന്ന ചിത്രത്തിലെ ‘ ഇരവില്‍ വിരിയും ‘ എന്ന ഗാനവും രമ്യ നമ്പീശന്‍റെ ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലെ ‘ ആണ്ടലോണ്ടെ’ എന്ന ഗാനവും തമ്മിലാണ് മത്സരം നടക്കുന്നത്. തെന്നിന്ത്യയില്‍ അറിയപ്പെടുന്ന അഭിനേത്രിയായ മമ്ത മലയാളത്തിലും തെലുങ്കിലും മികച്ച ഗായികയായി ഇതിനകം തന്നെ പേരെടുത്തു കഴിഞ്ഞു. രമ്യ നമ്പീശന്റെ തട്ടത്തിന്‍ മറയത്ത്, ബാച്ചിലര്‍ പാര്‍ട്ടി എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ഹിറ്റായിരുന്നു.
Featured Posts
മികച്ച ഗായികയാകാന്‍ നായികമാര്‍ തമ്മില്‍ മത്സരം
വളരെ വ്യത്യസ്തമായ ഒരു മത്സരമാണ് അറുപതാമത് ഫിലിം ഫെയര്‍ അവാര്‍ഡിന്റെ മികച്ച ഗായികയ്ക്കുള്ള വിഭാഗത്തില്‍ നടക്കുവാന്‍ പോകുന്നത് .മലയാള സിനിമയിലെ ഏറ്റവും നല്ല ഗായികയെ തിരഞ്ഞെടുക്കുവാനുള്ള മത്സരത്തില്‍ മലയാളത്തിന്റെ രണ്ട് മുന്‍നിര നടിമാര്‍ മത്സരിക്കുന്നു.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment