Featured Posts
ഫ്രീ റോമിങ്ങ് ഇല്ല പകരം അണ്‍ലിമിറ്റഡ് റോമിങ്ങ്
ഏറെക്കാലമായി സ്വപ്നം കാണുന്ന ഫ്രീ റോമിങ്ങ് ടെലികോം കമ്പനികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സാധ്യമാകില്ല. പകരം ജൂലൈ 1 മുതല്‍ നിശ്ചിത തുക നല്‍കി അണ്‍ലിമിറ്റഡ് റോമിങ്ങ് ആസ്വദിക്കാം. റോമിങ്ങ് എടുത്തു കളയുക എന്ന തീരുമാനം നടപ്പില്‍ വരുത്താനായി ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) കുറച്ചു നാളുകളായി പരിശ്രമിച്ചു വരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ റോമിങ്ങ് ചാര്‍ജുകള്‍ പൂര്‍ണ്ണമായും എടുത്ത് കളയാനാകില്ലെന്ന നിലപാടിലാണ് ട്രായ്. എന്നിരുന്നാലും റോമിങ്ങ് നിരക്കില്‍ 57ശതമാനത്തിന്റ കുറവ് വരുത്താന്‍ ട്രായ് നടപടികൊണ്ട് സാധിച്ചിട്ടുണ്ട്.
ഒരു ടെലെകോം ഉപഭോക്താവ് ഇന്ത്യയില്‍ ഏത് സ്ഥലത്തായാലും ഒരേ നിരക്കില്‍ ഫോണ്‍ കാളുകള്‍ ചെയ്യാന്‍ സാധിക്കുന്നതിനെയാണ് നാഷണല്‍ ഫ്രീ റോമിങ്ങ് എന്ന് അര്‍ത്ഥമാക്കുന്നത്. ഇന്ത്യയില്‍ എല്ലായിടത്തും എല്ലാ കമ്പനികള്‍ക്കും പ്രവര്‍ത്തനം ഇല്ലാത്തതിനാലും മറ്റ് പല കാരണങ്ങളാലും ഇത് പ്രാവര്‍ത്തികമാകാതെ പോവുകയാണുണ്ടായത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് റോമിങ്ങ് ഫ്രീ ആക്കാനുള്ള സ്പെഷ്യല്‍ താരിഫ് വൌച്ചറുകള്‍ ഉള്‍പ്പെടുത്താന്‍ ട്രായ് എല്ലാ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി ആവശ്യമുള്ളപ്പോള്‍ ഒരു നിശ്ചിത തുക മുന്‍കൂര്‍ ആയി നല്‍കി നിശ്ചിത കാലയളവിലേക്ക് റോമിങ്ങ് ഫ്രീ ആയി ആസ്വദിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും. നിലവില്‍ ഡാറ്റ, SMS എന്നിവയ്ക്ക് റോമിങ്ങ് ഈടാക്കുന്നില്ല.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment