Featured Posts
ഇന്ദ്രജിത്ത് വീണ്ടും പാടുന്നു
മലയാള സിനിമയിൽ ഇപ്പോൾ പുതിയൊരു ട്രെൻറ് രൂപപ്പെട്ടിരിക്കുകയാണ്. സിനിമയുടെ പിന്നണിഗാനങ്ങൾ പാടാൻ അഭിനയിക്കുന്ന താരങ്ങൾ തന്നെ മുന്നോട്ട് വരുന്ന പ്രവണത. തങ്ങൾ നായകന്മാരാകുന്ന സിനിമയിൽ തങ്ങളുടെ തന്നെ സ്വരത്തിൽ ഒരു പാട്ടെങ്കിലും വേണമെന്നുള്ളത് ഇപ്പോൾ ഒരു നിർബന്ധം ആയിക്കൊണ്ടിരിക്കുന്നു എന്നു വേണം കരുതാൻ.
മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഇത്തരത്തിൽ പാടി അഭിനയിച്ചവരാണ്. പുതിയ തലമുറയിൽ രമ്യ നമ്പീശനാണ് പാടി അഭിനയിക്കാൻ മുൻപന്തിയിൽ. രമ്യ പാടിയ എല്ലാ ഗാനങ്ങളും ഹിറ്റാണ്. മമ്ത മോഹൻദാസ് ആണ് പിന്നണി പാടുന്ന മറ്റൊരു അഭിനേത്രി. പ്രിഥ്വിരാജ്, ലാൽ, തുടങ്ങിയവരൊക്കെ ഇങ്ങനെ പാടി അഭിനയിച്ച താരങ്ങളാണ്. ഇപ്പോൾ ഇതാ ദുൽഖർ സൽമാനും 'ABCD' എന്ന ചിത്രത്തിൽ പാടി അഭിനയിച്ചിരിക്കുന്നു.
തന്റെ അടുത്ത രണ്ട് ചിത്രങ്ങളിലും പാടുകയാണ് ഇന്ദ്രജിത്ത്. 'അരികിൽ ഒരാൾ', 'കാഞ്ചി' എന്നീ ചിത്രങ്ങളിലാണ് ഇന്ദ്രജിത്ത് പാടി അഭിനയിക്കുന്നത്. 'അരികിൽ ഒരാളി'ൽ പ്രശസ്ത ഗായിക ശ്രേയാ ഘോഷാലിനു ഒപ്പമാണ് ഇന്ദ്രജിത്ത് പാടുന്നത്. സംഗീതം നല്കുന്നത് ഗോപി സുന്ദർ. ഇന്ദ്രജിത്തിനെ കൂടാതെ നിവിൻ പോളി, രമ്യ നമ്പീശൻ തുടങ്ങിയവരും ഇതിൽ അഭിനയിക്കുന്നു. റോണി റാഫേലിന്റെ ഈണത്തിലാണ് ഇന്ദ്രജിത്ത് 'കാഞ്ചി' എന്ന ചിത്രത്തിൽ പാടുന്നത്. മുരളി ഗോപി, അർച്ചന ഗുപ്ത തുടങ്ങിയവരും ഇതിൽ അഭിനയിക്കുന്നു.
നേരത്തെ 'ഹാപ്പി ഹസ്ബൻഡ്സ്', 'നായകൻ' തുടങ്ങിയ ചിത്രങ്ങളിൽ ഇന്ദ്രജിത്ത് പാടി അഭിനയിച്ചിട്ടുണ്ട്.
ഇന്ദ്രജിത്തിനെ കൂടാതെ ഇപ്പോൾ പാടി അഭിനയിക്കുന്ന വേറൊരു താരം ജയറാം ആണ്. ജോഷി സംവിധാനം ചെയ്യുന്ന 'സലാം കാശ്മീർ' എന്ന ചിത്രത്തിൽ ശ്വേത മോഹനൊപ്പമാണ് ജയറാം ഡ്യൂയറ്റ് പാടുന്നത്. എം ജയചന്ദ്രൻ ഈണമിടുന്ന ഗാനമാണിത്. ജയറാമിനെ കൂടാതെ സുരേഷ് ഗോപി, മിയ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
താരങ്ങൾ തമ്മിൽ പാട്ട് മത്സരം നടക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment