It's Blooming.....!

| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

Showing posts with label Mohanlal. Show all posts

കോടതിയുടെ തീര്‍പ്പ്: ദൃശ്യം കോപ്പിയടിയല്ല

No comments















ദൃശ്യം സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന വാദം കോടതി തള്ളി. മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കോടതി ജിത്തു ജോസഫിന് അനുകൂലമായി കോടതി വിധിച്ചത്. മലയാളത്തില്‍ ചരിത്രവിജയം നേടിയ ശേഷം കന്നടയിലും തെലുങ്കിലും വിജയക്കൊടി പാറിച്ച ദൃശ്യത്തിന് എതിരെ സംവിധായകന്‍ സതീഷ് പോളാണ് ഇന്‍ജന്‍ഷന്‍ ഫയല്‍ ചെയ്തതത്. കമല്‍ഹാസന്‍ അഭിനയിക്കുന്ന തമിഴ് പതിപ്പിന്റെ ഷൂട്ടിങ് തുടങ്ങുന്ന ഘട്ടത്തിലായിരുന്നു ഹര്‍ജി വന്നത്.

സതീഷിന്റെ ഡിറ്റക്ടീവ് നോവലിനെ ആസ്പദമാക്കിയാണ് ദൃശ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. സതീഷ് പോളിന്റെ പുസ്തകത്തിലും ദൃശ്യം സിനിമയിലും കൊലപാതകത്തിന്റെ തെളിവു നശിപ്പിക്കാനായി കുടുംബനാഥന്‍ നടത്തുന്ന ചെയ്തികളാണ് പ്രമേയം.

'ഒരു മഴക്കാലത്ത്' എന്ന പുസ്തകം ഫഹദ് ഫാസിലിനെ നായകനാക്കി സിനിമയാക്കാന്‍ ഒരുങ്ങുകയായിരുന്നെന്നും സതീഷ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 2005ല്‍ പുറത്തിറങ്ങിയ 'ഫിംഗര്‍പ്രിന്റ്' എന്ന ജയറാം ചിത്രത്തിന്റെ സംവിധായകനാണ് സതീഷ് പോള്‍.

സംവിധായകനായ ജീത്തു ജോസഫിനും നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിനും വിതരണക്കാരായ ആശീര്‍വാദ് സിനിമാസിനുമാണ് എതിരെയായിരുന്നു കേസ്.

കോടതി വിധി വന്ന സാഹചര്യത്തില്‍ സതീഷ് പോളിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് ജീത്തു ജോസഫ്.

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ വിവാഹമോചിതയായ വക്കീലായി മഞ്ജു വാരിയര്‍

No comments



actress Manju Warrier who made a dream comeback to Malayalam  movies after a long gap is flooded with opportunities. In her latest  movie opposite superstar Mohanlal, directed by Sathyan Anthikkad, the  ace actress is playing the role of a divorcee who is a mother of a seven year old girl. As per reports the name of her character is Deepa an advocate in the movie which is tentatively titled 'Vineethamayi  Apekshikkunnu'.


 Shooting Location

 Location


മഞ്ജു എത്തുന്നത് മോഹന്‍ ലാലിനൊപ്പം രഞ്ജിത്ത് ചിത്രത്തില്‍

No comments
അഭ്യുഹങ്ങള്‍ക്ക് വിരാമമായി. ഏറെ നാളായി മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന വാര്‍ത്തയാണ് മഞ്ചു വാര്യര്‍ വെള്ളിത്തിരയിലേയ്ക്ക് തിരികെ എത്തുന്നത്.മോഹന്‍ ലാല്‍ നായകനാകുന്ന രഞ്ജിത്ത് ചിത്രത്തില്‍ മഞ്ചു വാര്യര്‍ തിരികെ എത്തുന്നതായി സംവിധായകന്‍ രഞ്ജിത്ത് വെളിപ്പെടുത്തി.
രഞ്ജിത്ത് ചിത്രത്തിലൂടെയാണ് മഞ്ജു വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുന്നത് എന്ന് വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും ഔദ്യോഗികമായ സ്ഥരീകരണം ലഭിച്ചിരുന്നില്ല.തിരക്കഥ അണിയറയില്‍ ഒരുങ്ങുകയാണെന്നും തന്റെ ചിത്രത്തിലൂടെ മഞ്ജു വീണ്ടും മലയാളികള്‍ക്കിടയിലേയ്ക്ക് എത്തുമെന്നും രഞ്ജിത്ത് റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കി. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.
മഞ്ജു വാര്യര്‍ പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ ലോകത്തേയ്ക്ക് തിരികെ എത്തുമ്പോള്‍ അത് ഏത് ചിത്രത്തിലൂടെയാകുമെന്ന് പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. രഞ്ജിത്ത് ചിത്രത്തില്‍ മഞ്ജു എത്തുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും മഞ്ജുവോ രഞ്ജിത്തോ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല.
മലയാളത്തിന് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച രഞ്ജിത്തിനൊപ്പം താര രാജാവായ മോഹന്‍ ലാലും മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരും ഒന്നിക്കുന്നത് കാണാന്‍ േ്രപക്ഷകര്‍ക്ക് ചുരുങ്ങിയ കാലം കാത്തിരുന്നാല്‍ മതിയെന്നാണ് റിപ്പോര്‍ട്ട്.

ലാലിന്റെ വീട്ടില്‍ വിജയ്, വിജയിന്റെ വീട്ടില്‍ ലാല്‍

No comments

മിഴ്‌നാട്ടിലെ കാരൈക്കുടിയില്‍വെച്ച് മോഹന്‍ലാലിനെ കാണുമ്പോള്‍ നാട്ടുപ്രമാണിയായ ശിവയുടെ വേഷത്തിലായിരുന്നു അദ്ദേഹം. മീശ പിരിച്ച്, താടി വളര്‍ത്തി, കറുത്ത ഷര്‍ട്ടും പാന്റും ധരിച്ച് ഒരു മരണവീട്ടിലേയ്ക്ക് തന്റെ അനുയായികളോടൊപ്പം ശിവ കടന്നുവന്നപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടുകാര്‍ തങ്ങളുടെ നഷ്ടം ശിവയോട് പങ്കുവച്ചു. നാട്ടുകാര്‍ക്ക് നാട്ടുപ്രമാണി മാത്രമല്ല, തങ്ങളുടെ ഹൃദയവികാരം കൂടിയാണ് ശിവ. വേദനകളില്‍ അവര്‍ അഭയം തേടാറുള്ള ഈശ്വരരൂപമാണ് അദ്ദേഹം. മൃതദേഹത്തിനരികില്‍വച്ച് ആയിരത്തിന്റെ കുറേ നോട്ടുകള്‍ ആ കുടുംബത്തെ ഏല്പിച്ച് ശിവ മടങ്ങുമ്പോള്‍ 'ജില്ല'യുടെ സംവിധായകന്‍ നേശന്‍ പോലും അമ്പരന്നു നില്ക്കുകയായിരുന്നു; മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ ഭാവാഭിനയ വിസ്മയങ്ങള്‍ കണ്ട്. 


വര്‍ഷങ്ങള്‍ക്കു മുമ്പ്, തമിഴ് ജനതയുടെ ഹൃദയതാരകമായ എം.ജി.ആറിന്റെ ജീവിതം 'ഇരുവര്‍' എന്ന മണിരത്‌നം ചിത്രത്തിലൂടെ അവതരിപ്പിച്ച് തമിഴകത്തെ അമ്പരപ്പിച്ച മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ക്കുശേഷം കമല്‍ഹാസനൊപ്പം 'ഉന്നൈപ്പോല്‍ ഒരുവനി'ല്‍ ഒരു പോലീസ് ഓഫീസറായി വീണ്ടും തമിഴകത്തേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ തമിഴില്‍ മറ്റൊരു വിസ്മയം കൂടി തീര്‍ക്കാന്‍ ഇളയ ദളപതി വിജയ്‌ക്കൊപ്പമാണ് 'ജില്ല'യില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. വിജയ് അവതരിപ്പിക്കുന്ന ശക്തി എന്ന കഥാപാത്രത്തിന്റെ പിതൃസ്ഥാനീയനായ ശിവ എന്ന കഥാപാത്രമായാണ് ലാലെത്തുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായി പൂര്‍ണ്ണിമ ഭാഗ്യരാജ് വേഷമിടുന്നു. 



മധുരയിലും കാരൈക്കുടിയിലും ചിത്രീകരണം കഴിഞ്ഞ് 'ജില്ല' ചെന്നൈയിലെത്തിയപ്പോഴാണ് മോഹന്‍ലാലിന്റെയും വിജയ്‌ന്റെയും കോമ്പിനേഷന്‍ സീനുകള്‍ തുടങ്ങിയത്. ഒരുകോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ച വടപളനിയിലെ കൊട്ടാരസദൃശമായ ഒരു സെറ്റിലാണ് 'ജില്ല'യുടെ വലിയൊരു ഭാഗവും ചിത്രീകരിച്ചത്. വിജയ് ഉള്‍പ്പെടെയുള്ള തമിഴ് നടന്മാര്‍ക്കും സംവിധായകനും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും മോഹന്‍ലാലിന്റെ അഭിനയശേഷി നേരിട്ടനുഭവിക്കാനുള്ള ഒരവസരം കൂടിയായി 'ജില്ല'യുടെ ഷൂട്ടിംഗ് ലൊക്കേഷനുകള്‍ മാറി. 



ലാലിന്റെ അഭിനയസിദ്ധി കണ്ട് സ്തബ്ധനായിപ്പോയ സംവിധായന്‍ നേശന്‍ പലപ്പോഴും കട്ട് പറയാന്‍ മറന്നുപോയി. ''ഇങ്ങനെയൊരു ആര്‍ട്ടിസ്റ്റിനെ ഞാന്‍ കണ്ടിട്ടില്ല. എത്ര പെട്ടെന്നാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്. കട്ട് പറഞ്ഞു കഴിഞ്ഞാല്‍ അദ്ദേഹം വീണ്ടും ലാല്‍ സാറായി. ലാല്‍സാറിനെ വച്ച് ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ ശരിക്കും ഭാഗ്യവാനാണ്.'' നേശന്‍ പറയുന്നു. 

ചിത്രീകരണം നടക്കുന്നതിനിടയിലെ ഒരു സന്ധ്യയില്‍ വിജയ് മോഹന്‍ലാലിനോട് തന്റെ സ്വകാര്യമായ ഒരു ആഗ്രഹം അറിയിച്ചു. ''ലാല്‍സാര്‍... എന്റെ വീട്ടില്‍ വരുമോ? അതെന്റെയൊരു ആഗ്രഹമാണ്.''



തീര്‍ച്ചയായും വരാം, വിജയ് എന്റെ വീട്ടിലും വരുമല്ലോ?'' - വിജയ്‌യുടെ ക്ഷണം സ്വീകരിച്ച് മോഹന്‍ലാല്‍ പറഞ്ഞു. രണ്ടുനാള്‍ കഴിഞ്ഞ് ആക്ഷനും കട്ടുമില്ലാതെ കുറേനേരത്തേക്ക് ചെന്നൈയിലെ വിജയ്‌യുടെ വീട്ടില്‍ മോഹന്‍ലാലും സുചിത്രയും എത്തി. ഭാഷയുടെ അതിര്‍ത്തികള്‍ ഭേദിച്ച്, തമിഴകത്തിന്റെ എല്ലാ ആതിഥ്യമര്യാദകളും ചൊരിഞ്ഞ് വിജയും കുടുംബവും അവരിരുവരെയും സ്വീകരിച്ചു.

''ലാല്‍സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതുപോലെ തന്നെ വീട്ടിലേക്ക് അദ്ദേഹത്തെയും കുടുംബത്തെയും കൂട്ടാന്‍ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ട്.'' പിരിയുന്നതിന് മുമ്പായി വിജയ് പറഞ്ഞു. 




അടുത്ത ദിവസം വീണ്ടും ഷൂട്ടിംഗിന്റെ ഒച്ചപ്പാടുകളിലേക്ക് ശിവയും ശക്തിയുമായി അവര്‍ പരിണമിച്ചു. പിന്നീടെപ്പോഴോ ഒരു സന്ധ്യയില്‍ വിജയ് മോഹന്‍ലാലിനോട് പറഞ്ഞു: ''ഞാനും കുടുംബവും ഇന്നു ലാല്‍സാറിന്റെ വീട്ടില്‍ വരുന്നുണ്ട്.'' 



ചെന്നൈയിലെ ഇഞ്ചംപക്കത്തെ ഗോള്‍ഡന്‍ ബീച്ചിനഭിമുഖമായി നില്ക്കുന്ന മോഹന്‍ലാലിന്റെ പുതിയ വീട്ടിലേക്ക് വിജയ് കുടുംബസമേതം കടന്നുവന്നപ്പോള്‍ ലാലും സുചിത്രയും മലയാളത്തിന്റെ സ്‌നേഹം വിളമ്പി അവരെ സ്വീകരിച്ചു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പൂക്കള്‍ വിടര്‍ന്ന ആ ദിവസം വിജയ് മോഹന്‍ലാലിന്റെ വീടിനകവും പുറവും ലാലിനൊപ്പം സ്‌നേഹവര്‍ത്തമാനങ്ങളുമായി നടന്നു കണ്ടു. 



ലാലിന്റെ ആര്‍ട്ട് ഗ്യാലറി കണ്ട് വിജയ് വിസ്മയിച്ചു. രേഖാചിത്രങ്ങളും മ്യൂറല്‍ ചിത്രങ്ങളും കൊണ്ട് നിറഞ്ഞ ആര്‍ട്ടി ഗ്യാലറിയില്‍ നമ്പൂതിരിയുടെയും എം.എഫ് ഹുസൈനിന്റെയും സി.എന്‍. കരുണാകരന്റെയും പ്രതിഭാസ്പര്‍ശം പരന്നൊഴുകിയിരുന്നു. കലയുമായി ബന്ധപ്പെട്ട ഒന്നും ഒരുകലാകാരന് അന്യമല്ലെന്ന് തോന്നിക്കുന്ന വിധമായിരുന്നു ലാലിന്റെ ആര്‍ട്ട് ഗ്യാലറി. 



വിജയ്ക്കും കുടുംബത്തിനുമായി മലയാളിയുടെ ഇഷ്ട വിഭവങ്ങള്‍ തീന്‍മേശയില്‍ നിരന്നു. ''ഇനി നമുക്ക് ഭക്ഷണം കഴിയ്ക്കാം.'' ലാലിന്റെ സ്‌നേഹപൂര്‍വ്വമുള്ള ക്ഷണം കേട്ടപ്പോള്‍ വിജയ് പറഞ്ഞു: ''എന്റെ അമ്മയുടെ വയറ്റില്‍ ജനിക്കാതെ പോയ ജ്യേഷ്ഠനാണ് താങ്കള്‍.
എനിക്കുവേണ്ടി ചേട്ടന്റെ കൈകൊണ്ട് എന്തെങ്കിലും ഒരു ഭക്ഷണം ഉണ്ടാക്കിത്തന്നാല്‍ അതാകും എന്റെ ഒരു പുണ്യം.''
വിജയ്‌യുടെ ഹൃദയത്തില്‍നിന്നുള്ള ആ വാക്കുകള്‍ സ്‌നേഹത്തോടെ സ്വീകരിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു: ''എന്നാല്‍ വിജയ്ക്ക് ഞാന്‍ ഒരു സ്‌പെഷ്യല്‍ ദോശയുണ്ടാക്കിത്തരാം.''

അടുക്കളയില്‍ ലാലിനൊപ്പം വിജയും കൂടി. ഒരു കുക്കിന്റെ റോളിലേക്ക് ലാല്‍ പെട്ടെന്ന് മാറി. ദോശയുണ്ടാക്കുന്ന ലാലിന്റെ ചിത്രങ്ങള്‍ വിജയ് തന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മോഹന്‍ലാലിന്റെ ദോശയും തേങ്ങാചമ്മന്തിയും വിജയ് ആസ്വദിച്ചു കഴിച്ചുകൊണ്ട് പറഞ്ഞു ''ലാല്‍സാര്‍, നിങ്ങളുടെ കേരള ഫുഡ് എനിക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച് ദോശയും ചമ്മന്തിയും. ''

സൗഹൃദവും, സ്‌നേഹവും ആവോളം നിറഞ്ഞ ആ അന്തരീക്ഷത്തില്‍ നിന്നും രാത്രി പതിനൊന്നരയോടെ പിരിയുമ്പോള്‍ വിജയ് പറഞ്ഞു, ''ഈ സ്‌നേഹം ഞാന്‍ ഒരിക്കലും മറക്കില്ല''. നേരം പുലരുന്നതുവരെ മോഹന്‍ലാലിന്റെ സ്‌നേഹത്തണലില്‍ ഇരിക്കാന്‍ വിജയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, കാലത്ത് വീണ്ടും ശിവയും ശക്തിയുമായി ക്യാമറയ്ക്കു മുന്നില്‍ എത്തേണ്ടതിനാല്‍ ശുഭരാത്രി നേര്‍ന്ന് വിജയും കുടുംബവും കടന്നുപോയി. കാര്‍ ഏറെ ദൂരം പിന്നിടുന്നതുവരെ മോഹന്‍ലാല്‍ കൈവീശുന്നുണ്ടായിരുന്നു, താന്‍ അവതരിപ്പിച്ച ഏതൊക്കെയോ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുംവിധം.

.