| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

സൂര്യയുടെ മാസിന് വിലക്ക്

No comments


പ്രവാസികളായ സൂര്യ ആരാധകരെ നിരാശരാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സൂര്യയുടെ പുതിയ ചിത്രമായ മാസിന് കുവൈത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു.
ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രമായതുകൊണ്ടാണ് ചിത്രത്തെ നിരോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചത്. ഹൊറര്‍, വയലന്‍സ് കൂടുതലുള്ള ചിത്രങ്ങള്‍ കുവൈത്തില്‍ നിരോധിക്കാറുണ്ട്.
ലോറന്‍സിന്‍റെ കാഞ്ചന 2വും കുവൈത്തില്‍ വിലക്കിയിരുന്നു. കൂടാതെ ബോളിവുഡ് ചിത്രം ബദ്്ലാപൂര്‍, ബേബി എന്നീ ചിത്രങ്ങള്‍ക്കും ഇതുപോലെ വിലക്ക് വന്നിട്ടുണ്ട്. മെയ് 29നാണ് ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്യുന്നത്. ദുബായ്, ഫ്രാന്‍സ് , അമേരിക്ക എന്നിവിടങ്ങളില്‍ മെയ് 28ന് വൈകിട്ട് ചിത്രം റിലീസിനെത്തും.
തമിഴ്നാട്ടില്‍ രാവിലെ എട്ട് മണിക്കായിരിക്കും ആദ്യ ഷോ. കേരളത്തില്‍ രാവിലെ അഞ്ച് മണിക്കു തന്നെ ആദ്യ ഷോ ആരംഭിക്കും.

No comments :

Post a Comment