| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

മോഹന്‍ലാലിന്റെ ഗ്രാഫ് താഴ്ന്നു, മമ്മൂട്ടിയുടെ ഉയര്‍ന്നു ..!!

No comments
2014, ഈ വര്‍ഷവും അന്ത്യത്തോട് അടുക്കുന്നു. പോയവര്‍ഷത്തോടും സഹപ്രവര്‍ത്തകരോടും, തന്നോട് തന്നെയും മത്സരിച്ച് മത്സരിച്ച് ഒത്തിരി മലയാള സിനിമകള്‍ ഈ വര്‍ഷവും കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞു. ചില ചിത്രങ്ങള്‍ വന്നതുപോലും അറിയാതെ മടങ്ങിപ്പോയെങ്കിലും പുതുമുകളുള്ളതും വ്യത്യസ്തവുമായ കഥകള്‍ പറഞ്ഞ ചിത്രം തിയേറ്ററിലും പ്രേക്ഷകമനസ്സിലും അങ്ങനെ തന്നെ നിന്നു, നില്‍ക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളും മലയാള സിനിമയ്ക്ക് കുറെ നല്ല സിനിമകള്‍ സംമ്മാനിച്ചിരുന്നു. അതിനോട് താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ പൊതുവേ ഈ വര്‍ഷം മലയാള സിനിമ പിന്നോട്ടാണ്. 

140 ഓളം ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തി. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ വിജയ്ച്ചുള്ളൂ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'സലാല മൊബൈല്‍സി'ന്റെ പരാജയത്തോടെയാണ് ഈ വര്‍ഷം മലയാള സിനിമ അക്കൗണ്ട് തുറക്കുന്നത്. സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളില്‍ നിന്ന് തുടങ്ങാം, തലമൂത്തവരില്‍ നിന്ന് തുടങ്ങണമെന്നാണല്ലോ. 

ആഷിഖ് അബു സംവിധാനം ചെയ്ത 'ഗ്യാങ്‌സ്റ്റര്‍' എന്ന തകര്‍പ്പന്‍ പരാജയത്തോടെയാണ് മമ്മൂട്ടി ഈ വര്‍ഷം തുടങ്ങുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകളെല്ലാം ആസ്ഥാനത്താക്കിയായിരുന്നു ചിത്രത്തിന്റെ വരവ്. ആഷിഖിനും മമ്മൂട്ടിയക്കും വന്‍ വിമര്‍ശനങ്ങളാണ് ചിത്രം സമ്പാദിച്ചുകൊടുത്തത്. ആഷിഖ് അബു അവിടെ തന്നെ നില്‍ക്കെ മുന്നറിയിപ്പിലൂടെയും വര്‍ഷത്തിലൂടെയും മമ്മൂട്ടി തിരികെ കയറി. 'രാജാധിരാജ'യ്ക്കും 'മംഗ്ലീഷി'നും മോശമില്ലാത്ത അഭിപ്രായം നേടിയ മമ്മൂട്ടി രാഘവനായും വേണുവായും മലയാളി മനസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ വര്‍ഷം ഓര്‍മിക്കാന്‍ മമ്മൂട്ടിയ്ക്ക് ഈ രണ്ട് ചിത്രങ്ങള്‍ തന്നെ ധാരാളം. തുടരെയുള്ള പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ഗ്രാഫ് ഉയര്‍ത്തുമ്പോള്‍, വിജയങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ഗ്രാഫ് താഴോട്ട് പോകുകയായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യ'ത്തിന്റെ വിജയം കത്തി നില്‍ക്കുമ്പോഴാണ് മോഹന്‍ലാലിന്റെ 'മിസ്റ്റര്‍ ഫ്രോഡി'ന്റെ വരവ്. ഏറെ റിലീസിങ് പ്രശ്‌നങ്ങളൊക്കെ അഭിമുഖീകരിച്ചെത്തിയെങ്കിലും അത് വേണ്ടിയിരുന്നില്ലെന്ന് പിന്നീട് പ്രേക്ഷകര്‍ക്ക് തോന്നിക്കാണും. 

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ഫ്രോഡ് ദൃശ്യത്തിന്റെ പേര് കളഞ്ഞു. അത് കഴിഞ്ഞ് പുറത്തിറങ്ങിയ 'കൂതറ'യും 'പെരുച്ചാഴി'യും പേര് പോലെ തന്നെ അബദ്ധമായിരുന്നു. സൂപ്പര്‍സ്റ്റാറുകളെ വെട്ടിച്ച് യുവതാരങ്ങള്‍ മുന്നില്‍




Yennai Arindhaal Official Teaser - Ajith, Gautham Menon, Harris Jayaraj, Trisha, Anushka by Bloom Talk Entertainments

No comments :

Post a Comment