Featured Posts
ദുല്‍ഖര്‍ സല്‍മാന്‍ മുംബൈയിലേക്ക്
കുറച്ചു ദിവസമായി മലയാള സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ അഡ്രസ്സേ ഇല്ല. താരം മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ്. തന്റെ 90 ദിവസമാണ് ദുല്‍ഖര്‍ മണിരത്‌നത്തിന്റെ ചിത്രത്തിന് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. 'ഓകെ കണ്‍മണി' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ആദ്യം ഷെഡ്യൂള്‍ ഷൂട്ടിങ് ചെന്നൈയില്‍ പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ മുംബൈയിലാണ്. ദുല്‍ഖറും മണിരത്‌നവും ടീമും ഇതിനായി മുംബൈയിലേക്ക് പറക്കുകയാണ്.
ഉസ്താദ് ഹോട്ടലി'ലൂടെ മലയാളി പ്രേക്ഷകര്‍ അംഗീകരിച്ച ദുല്‍ഖര്‍ സല്‍മാന്‍- നിത്യ മേനോന്‍ കൂട്ട് കെട്ട് വീണ്ടും മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. അതിനുമുമ്പ് ഇരുവരും മലയാളത്തില്‍ ഒന്നിച്ച് അഭിനയിച്ചു പൂര്‍ത്തിയാക്കിയ '100 ഡെയ്‌സ് ഓഫ് ലവ്' റിലീസ് ചെയ്യും. കമലിന്റെ മകന്‍ ജാനൂസ് കമലാണ് 100 ഡെയ്‌സ് ഓഫ് ലവ് സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖറിനെയും നിത്യ മേനോനെയും കൂടാതെ പ്രകാശ് രാജും കനിഹയും ഓകെ കണ്‍മണിയില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. 'മൗനരാഗം' എന്ന മണിരത്‌നത്തിന്റെ ആദ്യകാല ചിത്രത്തിന്റെ റീമേക്കാണ് ഓകെ കണ്‍മണി. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമാണ് ഒരുക്കുന്നതെന്നും അറിയുന്നു. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പിസി ശ്രീറാം മണിരത്‌നത്തിന് വേണ്ടി വീണ്ടും ക്യാമറ ചലിപ്പിക്കുന്നു എന്നതാണ് ചിത്രത്തെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത. മണിരത്‌നത്തിന്റെ 'അലൈപായുതേ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനാണ് പിസി ശ്രീറാം.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment