Featured Posts
മഞ്ജു വാര്യരുടെ മകള്‍ ജ്യോതികയ്‌ക്കൊപ്പം
അമ്മയെ തള്ളിപ്പറയുന്ന ആ മകളെ കണ്ട് പ്രേക്ഷകരും ചോദിച്ചുകാണും, ഈ കുട്ടിയെന്താ ഇങ്ങനെ എന്ന്. വര്‍ഷം കഴിയുമ്പോള്‍ പ്രായം കൂടുന്നത് ആരുടെയും കുഴപ്പമല്ലല്ലോ. അമ്മയെ നാട്ടില്‍ തനിച്ചാക്കി അച്ഛനൊപ്പം വിദേശത്തേക്ക് പോകുമ്പോള്‍ അവള്‍ക്ക് വിഷമമുണ്ടായിരുന്നു. പക്ഷെ വിദേശത്തുള്ള ആഡംബര ജീവിതം ഉപേക്ഷിക്കാനും വയ്യ. ഒടുവില്‍ അവള്‍ തിരികെ അമ്മയുടെ അടുത്ത് തന്നെ എത്തുന്നുണ്ട്. പറഞ്ഞുവരുന്നത് 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളുടെ വേഷം ചെയ്ത അമൃത അനിലിനെ കുറിച്ചാണ്. ഹൗ ഓള്‍ഡ് ആര്‍ യു വിന് മുമ്പ് വിനീത് ശ്രീനിവാസന്റെ 'തിര'യില്‍ ശോഭനയ്‌ക്കൊപ്പവും സത്യന്‍ അന്തിക്കാടിന്റെ 'പുതിയ തീര'ങ്ങളിലുമൊക്കെ അമൃത എത്തിയിരുന്നു. ഇപ്പോള്‍ അഭിനയിക്കുന്നത് ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ റീമേക്കിലാണ്.
റോഷന്‍ ആന്‍ഡ്രൂസ്- ബോബി സഞ്ജയൈ ടീം ഹൗ ഓള്‍ഡ് ആര്‍ യു തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍, അവിടെയും നായികയുടെ മകളുടെ വേഷത്തിലെത്തുന്നത് അമൃത തന്നെ. മഞ്ജു അവതരിപ്പിച്ച നിരുപമയെ തമിഴില്‍ എത്തിക്കുന്നത് ജ്യോതികയാണ്. കുഞ്ചാക്കോ ബോബന്റെ വേഷം റഹ്മാനും ചെയ്യും. കഴിഞ്ഞ ദിവസം അമൃത ടീമിനൊപ്പം ചേര്‍ന്നു. ആദ്യ ഷൂട്ടിങ് ദില്ലിയിലായിരുന്നു. ജ്യോതികയ്‌ക്കൊപ്പം നിന്നെടുത്ത ഫോട്ടോ അമൃത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളത്തില്‍ മഞ്ജുവിന്റെ തിരിച്ചുവരവെന്നപോലെ തമിഴില്‍ ജ്യോതികയുടെ തിരിച്ചുവരവാണ് ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ റീമേക്കിലൂടെ. തമിഴിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കഥയില്‍ ചെറുതായി മാറ്റങ്ങള്‍ വരുത്തിയെന്നല്ലാതെ പ്രമേയത്തില്‍ മാറ്റമൊന്നും ഇല്ല.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment