| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

മധുരയിലെ നാടകവസന്തത്തിന്റെ ചരിത്രവുമായി കാവ്യ തലൈവന്‍ വെളളിയാഴ്ച എത്തും

No comments
മധുരയിലെ നാടകവസന്തത്തിന്റെ ചരിത്രവുമായി കാവ്യതലൈവന്‍ വെള്ളിയാഴ്ച തീയറ്ററുകളിലേക്ക്. പൃഥ്വിരാജ്- സിദ്ധാര്‍ത്ഥ് ജോഡി ഒരുമിക്കുന്ന ചിത്രം പ്രതിനായകന്‍ എന്ന പേരിലാകും കേരളത്തിലെത്തുക. കേരളത്തില്‍ 75 ഓളം തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.</p><p>പഴയകാല നാടക പ്രതാപം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. വസന്തബാലന്‍ സംവിധാനം ചെയ്ത കാവ്യതലൈവന്‍ 1920 കളിലെ സംഗീത പ്രധാനമായ തമിഴ് നാടകക്കാലം പ്രേക്ഷകരിലെത്തിക്കും. വേദികയാണ് നായിക. എ ആര്‍ റഹ്മാനാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

ചിത്രത്തിലെ ഏഴ് പാട്ടുകള്‍ ഇതിനം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.ഗോമതി നായകം എന്ന നാടക നടനായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. കാളിയുടെ വേഷത്തില്‍ സിദ്ധാര്‍ത്ഥ് എത്തും. നാസര്‍, അനൈക, ബാബു ആന്റണി, ശരണ്യ പൊന്‍വണ്ണന്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. നീരവ് ഷാ ക്യാമറ. 20 കോടി മുതല്‍ മുടക്കില്‍ ശശികാന്താണ് നിര്‍മാണം. തമിഴ്‌നാട്ടിലും കേരളത്തിലും ഒരേസമയം റിലീസിനെത്തുന്ന ചിത്രം പ്രതിനായകന്‍ എന്ന പേരിലാണ് കേരളത്തിലെത്തുന്നത്

No comments :

Post a Comment