Featured Posts
മൂന്ന് മലയാളം ചിത്രങ്ങള്‍ വെള്ളിയാഴ് തീയേറ്ററിലേക്ക്
ജയറാം-ആസിഫലി ടീമിനൊപ്പം ബെന്നി തോമസാണ് മൈലാഞ്ചി മൊഞ്ചുള്ള വീട് സംവിധാനം ചെയ്തിരിക്കുന്നത്. മലബാര്‍ മുസ്ലീം പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ കനിഹ, മീര നന്ദന്‍, കൈലാസ്, തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്നു. ഉദയകൃഷ്ണ, സിബി കെ തോമസ് ജോഡിയാണ് തിരക്കഥ
അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡിച്ചിത്രം മത്തായി കുഴപ്പക്കാരനല്ലയില്‍ ജയസൂര്യയാണ് നായകന്‍. ഭാമ, ശ്രീജിത് രവി, ലക്ഷ്മി ഗോപാലസ്വാമി, മുകേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ദൃശ്യത്തിനു ശേഷം ആശ ശരത്തിന്റെ ശക്തമായ വേഷത്തിലാണ് ഏഞ്ചല്‍സ് എത്തുന്നത്. ഇന്ദ്രജിത് നായകനാകുന്ന ചിത്രം സോഷ്യല്‍ ത്രില്ലറാണ്. ജീന്‍ കുര്യാക്കോസാണ് സംവിധാനം
സിഡ്, ഊംഗ് ലി എന്നിവയാണ് ബോളിവുഡില്‍ നിന്നുള്ള പ്രമുഖ ചിത്രങ്ങള്‍. പ്രിയങ്ക ചൊപ്രയുടെ സഹോദമി മന്നാര ചോപ്രയുടെ കന്നിച്ചിത്രമാണ് സിഡ്. മന്നാരയുടെ മേനിപ്രദര്‍ശനവും ചൂടന്‍ രംഗങ്ങളും ചിത്രത്തെ ഇതിനകം ശ്രദ്ധേയമാക്കിയിട്ടുണ്ട്. ഇമ്രാന്‍ ഹാഷ്മി, കങ്കണ റാവത്ത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഊംഗ്ലി 5 സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ്.
കാവ്യതലൈവനാണ് കോളിവുഡില്‍ നിന്നുള്ള പ്രമുഖ ചിത്രം. പൃത്ഥിരാജ്- സിഥാര്‍ഥ് ജോഡി മത്സരിച്ചഭിനയിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വസന്തബാലനാണ്. വേദികയാണ് നായിക. 1920കളിലെ മഥുരൈ നാടകപശ്ചാത്തലമാണ് പ്രമേയം
ഹോളിവുഡില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ കേരളത്തില്‍ റിലീസിനെത്തുകയാണ്. ജന്നിഫര്‍ ലോറന്‍സിന്റെ ശക്തമായ വേഷമാണ് ദ ഹംഗര്‍ ഗെയിംസ് മോക്കിംഗ്ജയ്‌യുടെ ഹൈലൈറ്റ്. ഫ്രാന്‍സിസ് ലോറന്‍സ് സംവിധാനം ചെയ്ത ചിത്രത്തില്‍ ലയാം ഹെസ്വര്‍ത്, എലിസബത് ബാങ്ക്‌സ്, വുഡി ഹാരല്‍സണ്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു
കമ്പ്യൂട്ടര്‍ ആനിമേറ്റഡ് കോമഡിച്ചിത്രമാണ് പെന്‍ഗ്വിന്‍സ് ഓഫ് മഡഗാസ്‌കര്‍ ത്രിഡി. മഡഗാസ്‌കര്‍ ദ്വീപിലെ പെന്‍ഗ്വിനുകളുടെ കഥയാണ് ചിത്രം 2011ലെ ഹിറ്റ് കോമഡി ഹൊറിബിള്‍ ബോസസിന്റെ രണ്ടാം ഭാഗമാണ് ഹൊറിബിള്‍ ബോസസ് ടു, സീന്‍ ആന്‍ഡേഴ്‌സ് സംവിധാനം ചെയ്ത ചിത്രം ഇക്കുറിയുമെത്തുന്നത് ചിരിയുടെ മാലപ്പടക്കവുമായാണ്.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment