| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

പ്രിത്വി തുടങ്ങിയിട്ടേയുള്ളു .അതാണ് വാസ്തവം !!

No comments
അയാളും ഞാനും തമ്മിലിലെ ഡോക്ടര്‍ രവി തരകന്‍,സെല്ലുലോയിഡിലെ ജെ.സി.ഡാനിയല്‍ എന്നീ മികച്ച വേഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മിന്നുന്ന പ്രകടനം പ്രേക്ഷകര്‍ക്ക്‌ കാണിച്ചു തന്ന സിനിമ.മറ്റേതൊരു യുവതാരവും ചെയ്യാന്‍ രണ്ടു വട്ടം ആലോചിക്കുന്ന ഒരു gay പോലീസ് ഓഫീസരുടെ കഥാപാത്രം ഏറ്റെടുത്തു വിജയിപ്പിക്കാന്‍ പൃഥ്വിരാജ് കാണിച്ച ധൈര്യത്തെ പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല, ആ വേഷം യാതൊരു മടിയും കൂടാതെ ഏറ്റെടുക്കാന്‍ തയ്യാറായത്‌ പൃഥ്വിരാജ് എന്ന നടന്റെ അര്‍പ്പണ ബോധത്തെയാണ് കാണിക്കുന്നത്. താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗി ആണെന്ന് തിരിച്ചറിയുന്ന ആ രംഗത്തില്‍ പ്രേക്ഷകന്റെ കണ്ണ് നിറക്കാന്‍ രാജുവിന് കഴിഞ്ഞു. ഇത് വരെ പൃഥ്വിരാജ് എന്ന നടനെ അംഗീകരിക്കാന്‍ മടി കാണിച്ച പലരും ഈ അടുത്ത് വന്ന ചിത്രങ്ങള്‍ കണ്ടു ഒളിഞ്ഞും തെളിഞ്ഞും ആ അഭിനയ പാടവത്തെ അഭിനന്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു.
എന്നാല്‍ കുറച്ചു നാള്‍ മുന്‍പ് വരെ ഇതായിരുന്നില്ല കഥ, പൃഥ്വിരാജ് എന്ന നടനെ വെറും ഒരു കോമാളി ആക്കി കൊണ്ട് പലതും ഇവിടെ അരങ്ങേറി. സോഷ്യല്‍ മീഡിയ വഴി ഇത്ര അധികം ആക്രമിക്കപ്പെട്ട മറ്റൊരു താരവും മലയാളത്തില്‍ എന്നല്ല, ഒരു പക്ഷെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടായിട്ടുണ്ടാകില്ല. ഫേസ് ബുക്ക്‌ വഴി പ്രിത്വിയെ കളിയാക്കി കൊണ്ട് ഒരു പാട് ഫോട്ടോസും, യു ട്യൂബ് വഴി ഒരു പാട് വീഡിയോ ക്ലിപ്പിങ്ങ്സും ഇവിടെ ഇറങ്ങി. അതെല്ലാം കാട്ടുതീ പോലെ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചു. ഒരു ചാനെല്‍ ഇന്റര്‍വ്യൂവില്‍ പ്രിത്വിയുടെ ഭാര്യ പറഞ്ഞ നിര്‍ദോഷമായ ഒരു കമന്റ്‌, അതിന്റെ അര്‍ഥം മനസ്സിലാക്കാതെ ” സൗത്ത്‌ ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാവുന്ന ഏക നടന്‍” എന്നാക്കി മാറ്റി കുറച്ചൊന്നുമല്ല മലയാളി ആഘോഷിച്ചത്.ഇതിലൊന്നും തളരാതെ മുന്‍പോട്ടു പോയാണ് പ്രിത്വി ഇന്ന് ബോളിവുഡ് വരെ എത്തിയത്, ശരിക്കും പറഞ്ഞാല്‍ അതേ സോഷ്യല്‍ മീഡിയകളുടെ മുകളിലൂടെ ഒരു തിരിച്ചു വരവ് തന്നെയാണ് ഇപ്പോള്‍ പ്രിത്വി നടത്തിയത്.
തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് പ്രിത്വി ഇപ്പോള്‍ പോകുന്നത്, ഇന്ത്യന്‍ റുപീ, കഴിഞ്ഞ വര്ഷം അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ മികച്ച വേഷം, സെല്ലുലോയിഡ് എന്ന സിനിമയിലൂടെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ്‌ , തൊട്ടു പിന്നാലെ വന്ന മുംബൈ പോലീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രശംസ ലഭിച്ചു, മൂന്നും ഹിറ്റ്‌ ആകുകയും ചെയ്തു, പിനാലെ മെമ്മറീസ് , 7th ഡേ
പ്രിത്വി തുടങ്ങിയിട്ടേയുള്ളു .അതാണ് വാസ്തവം !! 
കടപാട് : siraj Ibrahim 

No comments :

Post a Comment