| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ലാലേട്ടനെയും കാത്ത് ബോളിവുഡ്

No comments
ലാലേട്ടനെ ബോളിവുഡ് ലോകം വീണ്ടും വിളിക്കുന്നു. 'ക്ലബ്‌ 60' എന്ന ചിത്രം സംവിധാനം ചെയ്ത സഞ്ജയ്‌ ത്രിപാതി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലേക്കാണ് ലാലിന് ക്ഷണം ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി മോഹൻലാലിനെ തന്നെ വേണം എന്നാണ് തന്റെ ആഗ്രഹം എന്ന് സംവിധായകൻ സഞ്ജയ്‌ പറയുന്നു.

2005ൽ പുറത്തു വന്ന 'എസ്കേപ്പ് ടു നോവെയർ' എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി മോഹൻലാലിനെ തന്നെ കാസ്റ്റ് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. ഈ റോൾ അഭിനയിച്ചു ഫലിപ്പിക്കാൻ അദ്ദേഹത്തിനേ കഴിയൂ.

ഞാൻ ഇതിനു മുൻപ് ഒരൊറ്റ ചിത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. അത് കൊണ്ട് തന്നെ ഓരോ ചുവടും വളരെ സൂക്ഷിച്ചാണ് ഞാൻ വയ്ക്കുന്നത്. ഒരു സെമി ഫിക്ഷൻ ആയിരിക്കും ചിത്രം. പ്രധാനമായും സിനിമയിൽ മൂന്നു കഥാപാത്രങ്ങൾ ആണുള്ളത്. അതിൽ ഒരു കഥാപാത്രമായി ഞാൻ കാണുന്നത് മോഹൻലാലിനെ ആണ്. - സംവിധായകൻ പറയുന്നു.

ചാരവൃത്തിയാണ് ചിത്രത്തിന്റെ കഥയുടെ പ്രധാന ആധാരം. ജീവനാഥൻ എന്ന് പേരുള്ള ഒരു റോ ഓഫീസർ ആയിട്ടാകും മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് അറിയാൻ കഴിഞ്ഞത്.

Peruchazhi Malayalam Movie Official Trailer... by bloomtalk

No comments :

Post a Comment