| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ഷാരൂഖ് തന്നെ ബോളിവുഡിന്റെ രാജാവ്: സല്‍മാന്‍ ഖാന്‍

No comments
ബോളിവുഡിന്റെ രാജാവ് ഇപ്പോഴും ഷാരൂഖ് ഖാന്‍ തന്നെയെന്ന് സല്‍മാന്‍ ഖാന്‍. തന്റെ സ്ഥാനം ഏറെ പിന്നിലാണ്. കിക്കിന്റെ വിജയത്തില്‍ സന്തോഷമുണ്ട്. എന്നാല്‍ ബോക്‌സ് ഓഫീസ് കണക്കുകളെപ്പറ്റി ബോധവാനല്ലെന്നും സല്‍മാന്‍ പറഞ്ഞു. തുടര്‍ച്ചയായ വിജയങ്ങളിലും താനല്ല ഷാരൂഖാണ് ബോളിവുഡിലെ രാജാവെന്ന് പൊതു വേദിയില്‍ വെച്ച് സല്‍മാന്‍. സല്ലുവിന്റെ ഏഴ് ചിത്രങ്ങള്‍ പുതിയ 100 കോടി ക്ലബിലെത്തിയതോടെ ബോളിവുഡിലെ രാജാവെന്ന് പലരും വാഴ്ത്തുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് സല്ലുവിന്റെ പ്രതികരണം. നൂറ് കോടി ക്ലബിന്റെ ബ്രാന്‍ഡ് അംബാസിഡറെന്ന് ബോളിവുഡ് സല്‍മാനെ വാഴ്ത്തുമ്പോഴും ഷാരൂഖിനെ നമ്പര്‍ വണ്ണാക്കിയുള്ള സല്‍മാന്റെ പ്രതികരണം കൈയടികളോടെയാണ് സ്വികരിക്കപ്പെട്ടത്. ഒരു ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് സല്‍മാന്റെ പ്രതികരണം.

No comments :

Post a Comment