| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ഏഴ് സുന്ദരരാത്രികള്‍ ഹിറ്റായി

No comments
ലാല്‍ജോസ്-ദിലീപ് ചിത്രം ഏഴ് സുന്ദരരാത്രികള്‍ റിലീസിന് മുമ്പെ ലാഭം കൊയ്തു. ക്രിസ്മസിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമയ്ക്ക് 6.80 കോടി രൂപ സാറ്റലൈറ്റ് റൈറ്റായി മാത്രം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ആറരക്കോടി രൂപ ചിലവിട്ട സിനിമയ്ക്കാണ് ടെലിവിഷന്‍ സംപ്രേക്ഷണ അവകാശത്തില്‍ കൂടി മാത്രം ഈ തുക തിരിച്ചുകിട്ടിയത്. കേരളത്തിന് പുറത്തും വിദേശത്തെ വിതരണാവകാശവും കൂടിയാകുമ്പോള്‍ തന്നെ സിനിമ ലാഭത്തിലായി. 

സൂര്യ ടി.വിയാണ് റെക്കോഡ് തുകയ്ക്ക് സംപ്രേക്ഷണ അവകാശം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ റെക്കോഡാണ്(5.75 കോടി) ഏഴ് സുന്ദരരാത്രികള്‍ തിരുത്തിയത്. തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കുന്ന ദിലീപിനൊപ്പം കുടുംബപ്രേക്ഷകരുടെ ഇഷ്ടസംവിധായകന്‍ കൂടിയായ ലാല്‍ജോസ് കൂടി ചേരുമ്പോള്‍ സിനിമയില്‍ പ്രതീക്ഷകള്‍ ഏറെയാണ്. ഇത് തന്നെയാണ് ചാനല്‍ സംപ്രേക്ഷണ അവകാശത്തിനായി മത്സരം മുറുകിയതും.

No comments :

Post a Comment