Featured Posts
സല്‍മാന്‍ ഖാന്റെ പാകിസ്ഥാനി ഡ്യൂപ്
ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായുള്ള രൂപസാദൃശ്യമാണ് ഹസ്‌നൈന്‍ സലീം എന്ന പാകിസ്ഥാന്‍കാരനെ വെള്ളിവെളിച്ചത്തിലെത്തിച്ചത്. സല്‍മാന്‍ഖാന് ഏറെ ആരാധകരുള്ള പാകിസ്ഥാനില്‍ താരമാകാനാണ് ഹസ്‌നൈന്‍ സലീമിന്റെ ശ്രമം.
പാകിസ്ഥാനിലെ സിയാല്‍കോട്ട് മേഖലയില്‍ നിന്നുള്ള ഹസ്‌നൈന്‍ സലീമിനെ കണ്ടാല്‍ സല്‍മാന്‍ ഒന്നുകൂടി ചെറുപ്പമായതുപോലെയേ തോന്നൂ. സല്ലു സ്‌റ്റൈലില്‍ നടന്നും ഡയലോഗ് പറഞ്ഞുമാണ് ഹസ്‌നൈന്‍ സലീം നാട്ടുകാരെ ഞെട്ടിപ്പിച്ചത്.
സ്വന്തം നാട്ടില്‍ ഹസ്‌നൈന്‍ സലീമിന് കൈ കൊടുക്കാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും ആളുകളുടെ തിരക്കാണെന്നാണ് കേള്‍ക്കുന്നത്. സല്‍മാനെപ്പോലെ തോന്നിപ്പിക്കുന്നതിന് ഈ അടുത്ത് ഇയാള്‍ സ്വന്തം ഹെയര്‍സ്റ്റൈല്‍ പോലും മാറ്റിയിരുന്നു. സല്‍മാന്‍ ഖാനെ കാണാന്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് പോകേണ്ടതിലെന്ന് പറഞ്ഞാണ് ഒരു പാകിസ്ഥാനി ചാനല്‍ ഇയാളെ പരിചയപ്പെടുത്തിയത് തന്നെ.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment