Featured Posts
ഷട്ടറിന് വീണ്ടും നല്ല നേരം
ജോയ് മാത്യു സംവിധാനം ചെയ്തു വളരെയേറെ പ്രേക്ഷക-നിരൂപക പ്രശംസകൾ പിടിച്ചുപറ്റിയ 'ഷട്ടർ' എന്ന ത്രില്ലർ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ഹിന്ദിയിലേക്ക് ഷട്ടറുമായി ചെല്ലുന്നത് മറ്റൊരു മലയാളി സംവിധായകൻ. 'നേരം' എന്ന തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ കഴിവു തെളിയിച്ച അൽഫോൻസ് പുത്രൻ. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് അൽഫോൻസ് താൻ 'ഷട്ടർ' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നതായി അറിയിച്ചത്.
താൻ വളരെയേറെ ആസ്വദിച്ച ഒരു മനോഹര ചിത്രമാണ് ഷട്ടർ എന്ന് അൽഫോൻസ് പറഞ്ഞു. എന്നാൽ ഇതിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി ആവില്ല ഹിന്ദി പതിപ്പ്. ' നേരം' എന്ന തന്റെ ആദ്യചിത്രത്തിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർ തന്നെയാകും ഈ ചിത്രത്തിലും പ്രവർത്തിക്കുക. മലയാളത്തിലും തമിഴിലും ഒരേസമയം നിർമ്മിച്ച ചിത്രമാണ് 'നേരം ' എന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ ആയിരിക്കും പ്രധാന ലോക്കേഷൻ. പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങിയ ഈ ചിത്രത്തിന്റെ താര നിർണ്ണയം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment