Featured Posts
" മഞ്ജുവാര്യര്‍ ഇന്ന് ക്യാമറയ്ക്ക് മുന്നിലേക്ക്"
പതിന്നാലുവര്‍ഷങ്ങത്തെ ഇടവേളയ്ക്കുശേഷം മഞ്ജുവാര്യരുടെ അഭിനയജീവിതത്തിന്റെ രണ്ടാം പകുതി തിങ്കളാഴ്ച തുടങ്ങുന്നു. അമിതാഭ് ബച്ചന്‍ എന്ന അതികായനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിക്കൊണ്ട് മടങ്ങിവരവിനെ അവിസ്മരണീയമാക്കുകയാണ് മലയാളത്തിന്റെ പ്രിയ അഭിനേത്രി. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രമാണ് മഞ്ജുവിനെ മലയാളിക്ക് മടക്കി നല്കുന്നത്.
മുംബൈ ഗോരേഗാവിലെ ദാദാ സാഹബ് ഫാല്‍ക്കേ ഫിലിംസിറ്റിയില്‍ രണ്ടും ദിവസങ്ങളിലായാണ് ഷൂട്ടിങ്. ഇന്ത്യന്‍ പരസ്യരംഗത്തെ ഏറ്റവും വിലയേറിയ പേരുകളിലൊന്നായ വി.എ.ശ്രീകുമാറാണ് സംവിധാനം. കല്യാണിന്റെ 'വിശ്വാസം' ശ്രേണിയിലെ ഏറ്റവും പുതിയ പരസ്യത്തിലാണ് മഞ്ജുവും ബച്ചനും ഒരുമിക്കുന്നത്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ ചിത്രീകരണവും ഇതിനൊപ്പം നടക്കും. പ്രഭു, നാഗാര്‍ജുന, പുനിത് രാജ് കുമാര്‍ എന്നിവരാണ് ഇതരഭാഷകളിലെ മഞ്ജുവിന്റെ നായകന്മാര്‍. ഒട്ടേറെ അഭിനയമുഹൂര്‍ത്തങ്ങളുള്ള സ്‌ക്രിപ്റ്റാണ് മഞ്ജുവിനും ബച്ചനും വേണ്ടി ശ്രീകുമാര്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഇരുവരുടെയും വേഷം സസ്‌പെന്‍സായി നിര്‍ത്തുകയാണ് സംവിധായകന്‍. 'രണ്ടുപ്രതിഭകളുടെ അഭിനയമികവിന്റെ മാറ്റുരയ്ക്കലാകും ഇതില്‍ കാണുക'-ശ്രീകുമാര്‍ പറയുന്നു.
രണ്ടുമിനിട്ടുള്ള പരസ്യത്തിന്റെ നിര്‍മാണച്ചെലവ് ഒന്നരക്കോടിയോളമാണ്. നാല്പതുലക്ഷത്തിന്റെ സെറ്റുകളിലാണ് ചിത്രീകരണം. സാബുസിറിളാണ് കലാസംവിധായകന്‍. ഐശ്വര്യറായിയുള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളുടെ മേക്കപ്പ്മാനായ മിക്കി കോണ്‍ട്രാക്ടറാകും മഞ്ജുവിന്റെ രണ്ടാംവരവിന് ചമയമിടുക. ഷൂട്ടിങ്ങിനായി മഞ്ജു വെള്ളിയാഴ്ച തന്നെ മുംബൈയിലെത്തി. 'ചെറിയൊരു പേടിയുണ്ട്. എങ്കിലും ദൈവം അനുഗ്രഹിച്ച് എല്ലാം ഭംഗിയാകുമെന്ന് കരുതുന്നു.'-മഞ്ജു പറഞ്ഞു.
അഭിനയത്തിലേക്കുള്ള കടന്നുവരവിനെ കൂടുതല്‍ മനോഹരമാക്കിക്കൊണ്ട് മഞ്ജുവിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജും തിങ്കളാഴ്ച ലോകത്തിന് മുന്നിലെത്തും. (http://facebook.com/the ManjuWarrier) രണ്ടുമിനിട്ടിന്റെവീഡിയോയിലൂടെ മഞ്ജു തന്നെ പേജിനെ അവതരിപ്പിക്കും.
Related Posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment