It's Blooming.....!

| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

Showing posts with label mammootty. Show all posts

ഫഹദ് ഔട്ട്‌ ; ഇളയദളപതി മമ്മൂട്ടിയ്ക്കൊപ്പം

No comments
മോഹൻലാലിനു ശേഷം ഇതാ വിജയ്‌ മമ്മൂട്ടിയ്ക്കൊപ്പം. എന്നാൽ മമ്മൂക്ക തമിഴിലേക്കല്ല പോകുന്നത് കേട്ടോ..ഇത്തവണ വിജയ്‌ മലയാളത്തിലോട്ടാണ് എത്തുന്നത്. മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അഭിനയിക്കാൻ തനിക്ക് ഒരുപാട് ആഗ്രഹമുണ്ടെന്ന് പല വേദികളിൽ പറഞ്ഞിട്ടുള്ള വിജയ്‌, ജില്ല എന്ന തമിഴ് ചിത്രത്തിലേക്ക് മോഹൻലാലിനെ ക്ഷണിക്കുകയാണുണ്ടായത്. 

എന്നാൽ അടുത്ത് തന്നെ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും വിജയ്ക്ക് ലഭിച്ചിരിക്കുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഗ്യാങ്ങ്സ്റ്റർ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ വിജയ്‌ അതിഥി താരമായി പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ചിത്രത്തിലെ ഒരു വമ്പൻ സസ്പെൻസ് ആയി വയ്ക്കാനായാണ് ആഷിഖ് അബു പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ ഇങ്ങനെയൊരു വമ്പൻ സസ്പെൻസ് പുറത്ത് വന്നത് കൊണ്ട് ആഷിഖ് അബു വിജയ്‌നെ ചിത്രത്തിൽ നിന്ന് പിൻവലിക്കാനുള്ള സാധ്യതയുമുണ്ടത്രേ. പക്ഷെ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി ഉണ്ടാകേണ്ടിയിരുന്ന ഫഹദ് ഫാസിൽ ഇപ്പോൾ ചിത്രത്തിൽ ഉണ്ടാകില്ല എന്നാണ് ഏറ്റവും പുതിയ വാർത്ത. ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഹമ്മദ് സിദ്ദിക്ക് ആണ് ഇക്കാര്യം അറിയിച്ചത്. 

ഫഹദിനു പകരം ആഷിഖ് അബു തന്നെ മുൻപ് സംവിധാനം ചെയ്ത ഡാ തടിയാ എന്ന ചിത്രത്തിലെ ശേഖർ മേനോൻ ആയിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. മമ്മൂട്ടി അധോലോക നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പാര്‍ത്ഥിപന്‍, സുരാജ് വെഞ്ഞാറമൂട്, ബാബുരാജ്, രോഹിണി ഹട്ടങ്കടി എന്നിവരായിരിക്കും പ്രധാന താരങ്ങൾ എന്നറിയുന്നു. ചിത്രത്തിലെ നായിക ആരാണെന്നുള്ള കാര്യം ഇത് വരെ സംവിധായകൻ പുറത്ത് വിട്ടിട്ടില്ല. മീര ജാസ്മിൻ, റിമ കല്ലിങ്കൽ എന്നീ പേരുകൾ പറഞ്ഞു കേട്ടെങ്കിലും ചിത്രത്തിന്റെ അണിയറക്കാർ ഇത് വരെ ഒന്നും സ്ഥിതികരിച്ചിട്ടില്ല.ഷിബു ഗംഗാധരൻ സംവിധാനം ചെയ്യുന്ന പ്രെയിസ് ദി ലോർഡ്‌ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ഈ ചിത്രം കഴിഞ്ഞാലുടൻ ഗ്യാങ്ങ്സ്റ്ററിൽ ജോയിൻ ചെയ്യും. എഹെഡ് സിനിമാ കമ്പനിയുടെ ബാനറിൽ നിര്‍മ്മിക്കുന്ന ഗ്യാങ്ങ്സ്റ്റർ കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളിലായി ചിത്രീകരിക്കും. സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് അഹമ്മദ് സിദ്ദിഖ്, പാര്‍ത്ഥന്‍ മോഹന്‍ എന്നിവര്‍ ചേർന്നാണ്

മംഗ്ലീഷില്‍ മമ്മൂട്ടി നായകന്‍

No comments
പേരില്‍ തന്നെ കൗതുകമുള്ളൊരു ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നു. സലാം പാലപ്പെട്ടി സംവിധാനം ചെയ്യുന്ന മംഗ്ളീഷ് എന്ന സിനിമയിലാണ് മമ്മൂട്ടി നായകനാകുന്നത്. റെഡ്റോസ് ക്രിയേഷൻസിന്റെ ബാനറിൽ മുഹമ്മദ് ഹനീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. വളരെ രസകരമായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ മമ്മൂട്ടിയെ കാത്തിരിക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

പത്രപ്രവർത്തകനായ കെ. പി റിയാസാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് . റെഡ് വൈനിനുശേഷം സലാം പാലപ്പെട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. അതേസമയം നവാഗതനായ അരുൺ ഗോപിക്കും മമ്മൂട്ടി ഡേറ്റ് നൽകിയിട്ടുണ്ട്. സച്ചിയാണ് ഇതിന്റെ തിരക്കഥ നിർവഹിക്കുന്നത്.

ഇപ്പോൾ മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിഅഭിനയിച്ചുകൊണ്ടിരിക്കുന്നത്. മംഗ്ലീഷിന്‍റെ ചിത്രീകരണം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.