Featured Posts
കോക്കാച്ചി മിഥുന്റെ ലാപ്‌ടോപ്പ് കണ്ട് പോലീസ് ഞെട്ടി, ന്യൂജനറേഷന്‍ നടിയുടെ ചൂടന്‍ രംഗങ്ങളും സംവിധായകന്റെ മയക്കമരുന്ന് പ്രയോഗവും
കൊച്ചിമയക്കുമരുന്ന് കേസില്‍ പോലീസിന്റെ പിടിയിലായ പ്രധാനപ്രതി കോക്കാച്ചി മിഥുന്റെ വീട്ടിലും ഫഌറ്റിലും നടന്ന റെയ്ഡില്‍ ഒരു ന്യൂജനറേഷന്‍ നടിയുടെ അശ്ലീല ദൃശ്യങ്ങളും സംവിധായകന്റെ മയക്കുമരുന്ന് ഉപയോഗവുമുള്ള ലാപ്‌ടോപ്പ് പോലീസ് വിട്ടുകളഞ്ഞു. ഒരു ന്യൂജനറേഷന്‍ നടിയുടെ അശ്ലീലദൃശ്യങ്ങളാണു ലാപ്‌ടോപ്പില്‍ പോലീസ് കണ്ടത്. നേരത്തേ കൊക്കെയ്ന്‍ കേസില്‍ ആരോപണ വിധേയനായിരുന്ന ന്യൂജനറേഷന്‍ സംവിധായകന്‍ മയക്കുമരുന്ന് സിഗരറ്റ് വലിച്ചുകൊണ്ട് നടക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. എന്നാല്‍, റെയ്ഡിനിടെ പരിശോധിച്ച ലാപ്‌ടോപ്പ് കസ്റ്റഡിയിലെടുക്കാത്തതിന്റെ കാരണം വ്യക്തമല്ല. ഉന്നതരുടെ ഇടപെടല്‍ മുലമാണ് ലാപ്‌ടോപ്പ് പോലീസ് ഒളിപ്പിച്ചതെന്നാണ് ആരോപണം ഉയരുന്നത്.
കോക്കാച്ചിയെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നു നാലു ന്യൂജനറേഷന്‍ സംവിധായകരും മൂന്നുനടികളും ഉള്‍പ്പെടെയുള്ളവരുടെ മയക്കുമരുന്ന് ശൃംഖലാബന്ധത്തെക്കുറിച്ചു പോലീസിനു വിവരം കിട്ടി. എന്നാല്‍, തിടുക്കത്തില്‍ ഇവര്‍ക്കെതിരേ നടപടി വേണ്ടെന്നാണു പോലീസ് നിലപാട്. ഉന്നതരെ തൊടുന്നതില്‍ പോലീസിന്റെ തലപ്പത്തെ ചിലര്‍ എതിരുനില്‍ക്കുന്നതും അന്വേഷണസംഘത്തെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ റഷ്യന്‍ സംഗീതജ്ഞനായ സൈക്കോവ്‌സ്‌കിയെ പങ്കെടുപ്പിച്ചു മയക്കുമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ച മിഥുന്റെ സുഹൃത്തുകൂടിയായ ഹൈപ്പര്‍ ബോക്ക് എന്ന മാഹിര്‍ ജലീലിനെ(25)കൂടി ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടപ്പള്ളി സ്വദേശിയായ ഇയാളാണു സൈക്കോവ്‌സ്‌കിയെ പരിപാടിക്ക് എത്തിച്ചത്.
അഞ്ചുവര്‍ഷമായി കേരളം, ബംഗളുരു, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഡി.ജെ. പാര്‍ട്ടി നടത്തി വരികയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍നിന്നു മയക്കുമരുന്നോ മറ്റു സാധനങ്ങളോ കണ്ടെടുക്കാനാകാത്തതിനാല്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടു. ഡി.ജെ. പാര്‍ട്ടിക്കു മയക്കുമരുന്നെത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കോഴിക്കോട്ടുനിന്ന് പിടികൂടിയിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഘത്തിലെ പ്രധാന വില്‍പനക്കാരനായ കോഴിക്കോട്ടുകാരനെ തേടി പോലീസ് ബംഗളുരുവിലെത്തിയിട്ടുണ്ട്.
Media news

Subscribe to:
Post Comments
(
Atom
)
No comments :
Post a Comment