| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

അച്ഛന്റെ വേഷത്തില്‍ പൃഥ്വിരാജ്‌

No comments
ബെല്‍ബോട്ടം പാന്റും അരക്കയ്യന്‍ ഷര്‍ട്ടും, ഒരു വശത്തേക്കു ചീകി വച്ച മുടി, വെള്ളാരം കണ്ണുകള്‍, മുറി മീശ. അടുത്തൊന്നും ഇങ്ങനെയൊരു അപ്പിയറന്‍സില്‍ പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടിട്ടില്ല. അതെ ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആകെ മാറിയാണ് സ്‌ക്രീനിലെത്തുന്നത്. മൊയ്തീന്‍- കാഞ്ചനമാല അനശ്വര പ്രണയം വെള്ളിത്തിരയിലെത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത് മുപ്പതു വര്‍ഷം മുന്‍പുള്ളൊരു രൂപത്തിലാണ്. 


അതായത് പൃഥ്വിരാജിന്റെ പിതാവ് സുകുമാരനൊക്കെ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന കാലത്ത്. അതേ രൂപത്തിലാണ് പൃഥ്വി വരുന്നത്. കോഴിക്കോട് ജില്ലയിലെ മുക്കം എന്ന ഗ്രാമത്തില്‍ അറുപതു മുതല്‍ എണ്‍പതു വരെ യുള്ള കാലത്തുണ്ടായൊരു വ്യത്യസ്ത പ്രണയമാണീ സിനിമയില്‍ പറയുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ തിരിച്ചുവന്ന പാര്‍വതി മേനോനാണ് പൃഥ്വിയുടെ നായിക. പാവാടയും ജംബറും പിന്നിയിട്ട മുടിയും ചന്ദനക്കുറിയുമെല്ലാമായി പാര്‍വ്വതിയും വ്യത്യസ്തമായൊരു ഗെറ്റപ്പില്‍ തന്നെ. ബാല, സായികുമാര്‍, ലെന, ഇന്ദ്രന്‍,സ്, മുകുന്ദന്‍, സുധീര്‍ കരമന, സുബീഷ്, സുധീഷ്, കോഴിക്കോട് നാരായണന്‍ നായര്‍ എന്നിവരാണു മറ്റു താരങ്ങള്‍. ജോമോന്‍ ടി ജോണ്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംവിധായകന്‍ തന്നെയാണ് സ്‌ക്രിപ്റ്റും തയ്യാറാക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഓഗസ്റ്റ് ഫിലിംസ് ആണ് വിതരണം ചെയ്യുക.

No comments :

Post a Comment