Featured Posts
മമ്മൂട്ടിയുടെ മഹാനടനവുമായി വര്‍ഷത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
Varsham - Mammootty - Malayalam Movie - Official Trailer HD by Bloom Talk Entertainments
മ്മൂട്ടിയുടെ പുതിയ ചിത്രം 'വര്‍ഷ'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിനുശേഷം രഞ്ജിത്ത് ശങ്കര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചിത്രത്തില്‍ സാധാരണക്കാരനായ വേണു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പ്രവാസ ജീവിതം കഴിഞ്ഞ നാട്ടില്‍വന്ന് സ്വന്തമായി പണമിടപാട് സ്ഥാപനം തുടങ്ങുന്നതിനിടെ വന്നു പെടുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം.
മമ്മൂട്ടിയുടെ ഭാര്യ നന്ദിനിയായി ആശാ ശരത്താണ് വേഷമിടുന്നത്. മാസ്റ്റര്‍ നബീഷ് ആണ് മകന്‍ ആനന്ദായി വരുന്നത്. മംമ്താ മോഹന്‍ദാസ്, ഗോവിന്ദ് പത്മസൂര്യ, ഇര്‍ഷാദ്, സുധീര്‍ കരമന, വിനോദ് കോവൂര്‍, ഹരീഷ് പേരടി, ടി.ജി. രവി, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍, സന്തോഷ് കീഴാറ്റൂര്‍, ഷബിന്‍, തേനി ജയന്‍, സജാദ് ബ്രെെറ്റ്, പ്രജുല്‍, സജിതാ മഠത്തില്‍, മിഥുല, അഞ്ജന തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
വര്‍ഷത്തിന്റെ ഓഡിയോ റിലീസ് കൊച്ചി ഒബറോണ്‍ മാളിലെ സിനിമാക്സില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മമ്മൂട്ടി, നിവിന്‍ പോളി, അസിഫ് അലി, കുഞ്ചാക്കോ ബോബാന്‍, ലാല്‍ ജോസ് , സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. ഓഡിയോ റിലീസ് പരിപാടി മമ്മൂട്ടിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റായ മമ്മൂട്ടി.കോമിലൂടെ തത്സമയ സംപ്രേഷണം ചെയ്തു. - See more
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment