Featured Posts
ലാലേട്ടനെ അനുകരിച്ച് ദുല്‍ഖര്‍!
ലാല്‍ ജോസ് സംവിധാനം ചെയ്‌ത വിക്രമാദിത്യന്‍ തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍, ഒരു മോഹന്‍ലാല്‍ കഥാപാത്രത്തെ അനുകരിച്ച് ദുല്‍ഖര്‍, ലാല്‍ ആരാധകരുടെ കയ്യടി നേടുന്നു. മോഹന്‍ലാല്‍ ഇരുപതാം നൂറ്റാണ്ടില്‍ പറയുന്ന നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന ഡയലോഗ് പറഞ്ഞാണ് ദുല്‍ഖര്‍, ലാല്‍ ആരാധകരുടെ പ്രിയം നേടുന്നത്.
ആദിത്യന്‍, വിക്രമന്‍ എന്നീ യുവാക്കളുടേയും അവരുടെ മാതാപിതാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ഒരേസമയം സുഹൃത്തുക്കളാകുകയും ശത്രുതയോടെ പെരുമാറുകയും ചെയ്യുന്ന ആദിത്യനായി ദുല്‍ഖര്‍ അഭിനയിക്കുമ്പോള്‍ വിക്രമനെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. നമിതാ പ്രമോദ് ആണ് നായിക. അനൂപ് മേനോന്‍, ലെന, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment