It's Blooming.....!

| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

Showing posts with label SALMAN KHAN. Show all posts

Kaththi Hindi - Salman Khan ഹിന്ദി കത്തിയിൽ സൽമാൻ

No comments
 ?
കത്തിയുടെ ഹിന്ദി റീമേക്കിൽ സൽമാൻ ഖാൻ
നായകനാകുമെന്ന് സൂചന. സൽമാൻ ഖാനുമായി സംസാരിച്ചിരിക്കുന്ന ഫോട്ടോ എ ആർ മുരുഗദാസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് ഈ വാർത്ത വന്നത്.
ചിത്രത്തിൽ സൽമാനും മുരുഗദാസിനും ഒപ്പം ഗോവിന്ദയും ഇരിക്കുന്നുണ്ട്. ഗോവിന്ദയും സിനിമയിലുണ്ടാകുമോ എന്ന് വ്യക്തമല്ല.
നേരത്തെ തന്നെ കത്തിയുടെ ബോളിവുഡ് പതിപ്പിൽ ആരാകും നായകൻ എന്ന ചർച്ച നടക്കുന്നുണ്ട്. ആമിർ ഖാന്റേയും, അക്ഷയ് കുമാറിന്റേയും പേരുകൾ പറഞ്ഞുകേട്ടിരുന്നു.

ഷൂട്ടിംഗിനിടെ സല്‍മാന്‍ഖാന് പരുക്ക്

No comments
സിനിമാ ഷൂട്ടിംഗിനിടെ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് പരുക്ക്. പുതിയ ചിത്രമായ മെന്‍റലിന്‍റെ ചിത്രീകരണ വേളയിലാണ് അപകടം സംഭവിച്ചത്. സല്ലുവിന്‍റെ വലതുകാലിനാണ് പരുക്കേറ്റത്. ഹൈദരാബാദിലെ റാംജി റാവു ഫിലിം സിറ്റിയിലായിരുന്നു മെന്‍റലിന്‍റെ ചിത്രീകരണം.

മാര്‍ച്ചില്‍ ഇതേ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ സല്‍മാന്‍റെ കയ്യില്‍ പരുക്കേറ്റിരുന്നു. തെലുങ്ക് ചിത്രം സ്റ്റാലിന്‍റെ ഹിന്ദി പതിപ്പാണ് മെന്‍റല്‍ . ഡെയ്സി ഷായാണ് ചിത്രത്തിലെ നായിക. സനാ ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

സല്‍മാന്‍ ഖാന്‍റെ സഹോദരന്‍ സൊഹൈല്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരുക്ക് ഗുരുതരമല്ല