It's Blooming.....!

| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

Showing posts with label നടി മിത്ര കുര്യന്‍ വിവാഹിതയാകുന്നു. Show all posts

നടി മിത്ര കുര്യന്‍ വിവാഹിതയാകുന്നു

No comments
നടി മിത്രാ കുര്യന്‍ വിവാഹിതയാകുന്നു.സംഗീത രംഗത്ത് പ്രശസ്തനായ വില്യംസാണ് വരന്‍. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹം അടുത്ത വര്‍ഷം ജനുവരിയിലാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അമേരിക്കന്‍ ഷോയില്‍ വെച്ചാണ് മിത്രയും വില്യംസും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വിവാഹം തികച്ചും സ്വകാര്യമായ ചടങ്ങായതിനാല്‍ വിവാഹത്തീയതി അറിയിക്കുന്നില്ലെന്ന് മിത്രാ കുര്യന്‍ പറഞ്ഞു.
തൃശൂര്‍ സ്വദേശിയായ വില്യംസ് മലയാളത്തിലെ നിരവധി സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏകദേശം 200 ഓളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മെമ്മറീസ്, ഡോ.ലൗ, ഗദ്ദാമ,അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളില്‍ വില്യംസിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
വിസ്മയത്തുമ്പത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച പെരുമ്പാവൂര്‍ സ്വദേശിനിയായ മിത്ര കുര്യന് കരിയറില്‍ ബ്രേക്ക് ആയത് സിദ്ദിഖിന്റെ ബോഡി ഗാര്‍ഡിലെ അഭിനയമായിരുന്നു. ബോഡി ഗാര്‍ഡിന്റെ തമിഴ് റീമേക്കിലും മിത്ര താരമായി. വി കെ പ്രകാശിന്റെ ഗുലുമാലും മിത്രക്ക് ഏറെ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു.