Featured Posts
നിവിന്‍പോളി ഇപോ No.1
മലയാളത്തിലെ നംപര്‍ വണ്‍ യുവതാരം എന്ന ചോദ്യത്തിനുത്തരം അടുത്തകാലത്തു വരെ ഫഹദ് ഫാസില്‍ എന്നോ പൃഥ്വിരാജ് എന്നോ ആയിരുന്നു. എന്നാലിപ്പോള്‍ എല്ലാവര്‍ക്കും പറയാനുള്ളത് ഒരു പേരു മാത്രം- നിവിന്‍ പോളി. അതെ തൊടുന്നതെല്ലാം ഹിറ്റാക്കി നിവിന്‍പോളി മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുള്ള കുതിപ്പു തുടങ്ങി. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും നിവിന്‍പോളിയുടെ ചിത്രമൊന്നും തിയറ്ററില്‍ മോശം അഭിപ്രായം നേടിയിട്ടില്ല. പുതുതായി റിലീസ് ചെയ്ത പ്രേമവും നല്ല ചിത്രമെന്ന പേരുനേടിയതോടെ നിവിന്‍പോളിക്ക് കൂടുതല്‍ തിരക്കും ഉത്തരവാദിത്തവുമുള്ള നാളുകളാണു വരാന്‍പോകുന്നത്.
ഓംശാന്തി ഓശാന, ബാംഗഌര്‍ ഡെയ്‌സ് എന്നിവയായിരുന്നു കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ സ ്‌കോര്‍ ചെയ്ത നിവിന്റെ ചിത്രങ്ങള്‍. ഈ വര്‍ഷം തുടങ്ങിയത് മിലി എന്ന ചിത്രത്തോടെയാണ്. അമലപോള്‍ പ്രധാന വേഷം ചെയ്ത ചിത്രം ശരിക്കും പെണ്‍പക്ഷ ചിത്രമായിരുന്നു. നായികാപ്രാധാന്യമായിരുന്നുഉണ്ടായിരുന്നത്. എന്നിട്ടും നിവിന്‍പോളി അതില്‍ അഭിനയിച്ചു. തുടര്‍ന്ന് തിയറ്ററിലെത്തിയത് ഒരു വടക്കന്‍ സെല്‍ഫിയായിരുന്നു. ആ ചിത്രം ഒരു തരംഗം തന്നെയാണുണ്ടാക്കിയത്. ഇപ്പോളും എ ക്ലാസ് തിയറ്ററില്‍ ചിത്രം കളിക്കുന്നുണ്ട്. വടക്കന്‍ സെല്‍ഫി ഹിറ്റില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് പ്രേമവും ഇവിടെയും റിലീസ ്‌ചെയ്യുന്നത്. സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസ ്‌ചെയ്യുന്നതുപോലെ നൂറിലേറെ തിയറ്ററിലാണ് പ്രേമം റിലീസ ്‌ചെയ്തിരിക്കുന്നത്. അല്‍ഫോണ്‍സ ്പുത്രന്‍ സംവിധാനം ചെയ്ത ചിത്രം യുവാക്കളുടെ ആഘോഷവും പ്രണയവും വിരഹവുമൊക്കെയാണു പ്രമേയമാക്കിയിരിക്കുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്തിരിക്കുന്ന ഇവിടെയില്‍ പൃഥ്വിരാജുമൊന്നിച്ചാണ് അഭിനയിച്ചരിക്കുന്നത്.
ആദ്യമായാണ് നിവിന്‍പോളി പൃഥ്വിക്കൊപ്പം അഭിനയിക്കുന്നത്. ഫഹദ് ഫാസിലായിരുന്നു ഇതുവരെ എല്ലാം ഹിറ്റ് ആക്കിയിരുന്ന നടന്‍. എന്നാല്‍ സമീപകാലത്ത് ഫഹദിന്റെ മിക്ക ചിത്രവും വന്‍ പരാജയമായിരുന്നു. അതേസമയം നിവിന്‍പോളി ഓരോ ചിത്രവും റിലീസ് ചെയ്യുമ്പോഴും കൂടുതല്‍ നന്നാകുകയുംചെയ്യുന്നു. പൃഥ്വിരാജ് ചിത്രങ്ങള്‍ കൃത്യമായി റിലീസ്‌ചെയ്യാത്തതിനാല്‍ ഒന്നാംനിരയില്‍ നിന്നു പിന്തള്ളപ്പെട്ടു കഴിഞ്ഞു. ഇനി നിവിന്‍പോളി തന്നെ മുന്നില്‍ നിന്നു നയിക്കും.
Media News
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment