| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

അധോലോക നായികയായി കാജോള്‍ തിരിച്ചുവരുന്നു

No comments
ബോളിവുഡിലെ താരറാണിയായിരുന്ന കാജോള്‍ അധോലോക നായികയായി തിരിച്ചുവരുന്നു. കാജോളിന്റെ ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണ്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അജയ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും.

2010-നു ശേഷം ഒരു മുഴുനീള കഥാപാത്രമായി കാജോള്‍ ചിത്രങ്ങളൊന്നും ചെയ്തിട്ടില്ല. സ്ത്രീ കേന്ദ്രീകൃത ചിത്രത്തിലെ പ്രധാനകഥാപാത്രമായാകും കാജോള്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. റാം മദ്വാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായകനെ തീരുമാനിച്ചിട്ടില്ല. ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് അജയ്‌ദേവ്ഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒക്‌ടോബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വര്‍ഷം ജനുവരിയിലാകും പ്രദര്‍ശനത്തിനെത്തുക.

No comments :

Post a Comment