| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

മൈ ഫാമിലിയില്‍ മോഹന്‍ലാലിന്‍റെ ഭാര്യയ്ക്കായി അന്വേഷ​ണം തുടരുന്നു...

No comments
മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന മൈ ഫാമിലി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ ഭാര്യാ വേഷത്തിൽ അഭിനയിക്കുന്നതിനുള്ള നടിക്കായി അന്വേഷണം തുടരുന്നു. സ്വന്തം കുടുംബത്തിനായി മാത്രം ജീവിക്കുന്ന നായകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്ളസ് ടു വിദ്യാർത്ഥിയായ മകളുടെ അമ്മ വേഷം അവതരിപ്പിക്കാനുള്ള നടിയെയാണ് ജിത്തു തിരയുന്നത്.

ഇതുവരെ ഒരു നടിയെയും സമീപിച്ചിട്ടില്ലെന്ന് ജിത്തു പറഞ്ഞു. പ്ളസ് ടു വിദ്യാർത്ഥിനിയുടെ അമ്മയുടെ വേഷത്തിൽ അഭിനയിക്കുന്ന നടി ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നതിനാല്‍ ഇക്കാര്യത്തില്‍ വളരെ സൂക്ഷ്മത വേണം. സെപ്തംബറിൽ ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനു മുന്പ് നായികയെ കണ്ടെത്താൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ജിത്തു പറയുന്നു. മുന്പും കുടുംബനാഥനായി മോഹൻലാൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മോഹന്‍ലാലിനെ പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തിലൂടെ കാണാമെന്നാണ് ജിത്തു അഭിപ്രായപ്പെടുന്നത്.

ഡിറ്റക്ടീവ്, മമ്മി ആന്‍റ് മി, മൈ ബോസ് എന്നിവയാണ് ജിത്തു ഇതിനു മുന്പ് ചെയ്ത സിനിമകൾ. അതിൽ മൈ ബോസ് ആണ് ഏറ്റവും വലിയ ഹിറ്റായി മാറിയത്. പൃഥ്വിരാജ് നായകനാകുന്ന മെമ്മറീസ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ് ജിത്തുവിപ്പോൾ.

No comments :

Post a Comment