It's Blooming.....!

| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

Showing posts with label മലയാളം നല്‍കുന്ന സ്‌നേഹത്തിനും ആദരത്തിനും നന്ദി: സൂര്യ. Show all posts

മലയാളം നല്‍കുന്ന സ്‌നേഹത്തിനും ആദരത്തിനും നന്ദി: സൂര്യ

No comments
കൊച്ചി: മലയാളം നല്‍കുന്ന സ്‌നേഹത്തിനും ആദരത്തിനും നന്ദി പറഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ. പുതിയ ചിത്രം അന്‍ജാന്റെ പ്രചരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു സൂര്യ. ഓരോ പതിനഞ്ച് മിനിറ്റിലും ട്വിസ്റ്റുകളുള്ള എന്റര്‍ടെയ്‌നറാണ് അന്‍ജാനെന്ന് സൂര്യ പറഞ്ഞു. മുഴുനീള എന്റര്‍ടെയ്‌നര്‍ എന്ന നിലയിലാണ് തീയറ്ററുകളിലേക്കെത്തുന്നത്. സിങ്കം ടുവിന് ശേഷം സംവിധായകന്‍ ലിംഗുസ്വാമി പറഞ്ഞ നാല് കഥകളില്‍ നിന്ന് അന്‍ജാന്‍ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് സൂര്യ പറഞ്ഞു. ഓഗസ്റ്റ് 15ന് തീയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ രാജുഭായ്, കൃഷ്ണ എന്നീ രണ്ട് കഥാപാത്രങ്ങളായാണ് സൂര്യ എത്തുന്നത്. അന്‍ജാനിലൂടെ ആദ്യമായി ഗായകന്‍ കൂടിയാവുകയാണ് സൂര്യ. തന്നെ ഗായകനാക്കിയത് സംവിധായകന്‍ ലിംഗുസ്വാമി ചെയ്ത കടുംകയ്യെന്ന് തമാശരൂപേണ സൂര്യ പറഞ്ഞു. സംവിധായകന്‍ ലിംഗുസ്വാമി, യുടിവി മോഷന്‍ പിക്‌ചേഴ്‌സിലെ നിര്‍മാതാവ് ധനഞ്ജയന്‍, തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.