Featured Posts
Showing posts with label നായികയുടെ അമിത ശരീരപ്രദര്‍ശനം: സിന്‍സിറ്റിയുടെ ട്രെയിലര്‍ വിവാദത്തില്‍. Show all posts
നായികയുടെ അമിത ശരീരപ്രദര്‍ശനം: സിന്‍സിറ്റിയുടെ ട്രെയിലര്‍ വിവാദത്തില്‍
ഹോളിവുഡ് ചിത്രം സിന്‍ സിറ്റിയുടെ രണ്ടാമത്തെ പതിപ്പിന്റെ ട്രെയിലര്‍ വിവാദത്തില്‍. ചിത്രത്തിലെ നായികമാരില്‍ ഒരാളായ ഇവാ ഗ്രീനിന്റെ അമിത ശരീര പ്രദര്‍ശനമാണ് ട്രെയിലര്‍ തടയാന്‍ കാരണമായത്. ഓഗസ്റ്റ് 22ന് റിലീസിന് തയ്യാറെടുക്കുന്ന ചിത്രം പുതിയ വിവാദത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.
ഫ്രാങ്ക് മില്ലറുടെ ഏറെ പ്രശസ്തമായ സിന്‍ സിറ്റി കോമിക്‌സില്‍ നിന്നാണ് 2005-ല്‍ ആദ്യ ചിത്രമെത്തുന്നത്.കോമിക്‌സ് പുറത്തിറങ്ങിയതു പോലെ പല ചെറു ചിത്രങ്ങളുടെ സംയോജനമായിരുന്നു സിന്‍ സിറ്റി. സെക്‌സും വയലന്‍സും കോര്‍ത്തിണക്കി ആക്ഷന്‍ ത്രില്ലറയാണ് ചിത്രം ഒരുക്കിയത്. 2005-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തുടര്‍ടച്ചയായാണ് സിന്‍സിറ്റി 2 എത്തുന്നത്.
ആദ്യ ചിത്രമെന്ന പോലെ നാലു ചെറിയ കഥകളാണ് ചിത്രത്തിലുള്ളത്.സെക്‌സിനും വയലന്‍സിനും രണ്ടാമത്തെ പതിപ്പിലും കുറവില്ല.എന്നാല്‍ ആദ്യ ട്രെയിലര്‍ പുറത്തു വന്നപ്പോള്‍ നായികയുടെ ശരീര പ്രദര്‍ശനം അതിര് വിട്ടു എന്ന് ചൂണ്ടികാണിച്ച് അമേരിക്കന്‍ സെന്‍സര്‍ ബോര്‍ഡ് ട്രെയിലര്‍ തടഞ്ഞു.
ആദ്യ ചിത്രം സംവിധാനം ചെയ്ത റോബര്‍ട്ട് റോഡിഗ്രസ്,ഫ്രങ്ക് മില്ലര്‍ എന്നിവര്‍ തന്നെയാണ് പുതിയ പതിപ്പിനും പിന്നില്‍.ഹോളിവുഡിലെ 14-ഓളം മുന്‍ നിര താരങ്ങളാണ് സിന്‍ സിറ്റിയില്‍ അണിനിരക്കുന്നത്. ഓഗസ്റ്റ് 22ന് സിന്‍സിറ്റി 2 തീയേറ്ററുകളില്‍ എത്തും.
Subscribe to:
Posts
(
Atom
)


