Featured Posts
Showing posts with label തകർപ്പൻ Trailer മായി പെരുച്ചാഴി.. mohanlal. Show all posts
ചിരി പടര്‍ത്തി ലാലേട്ടന്റെ ഗെറ്റപ്പുമായി പെരുച്ചാഴി
ആരാധകരെ ആവേശംക്കൊള്ളിച്ച് പെരുച്ചാഴിയുടെ ഒഫീഷ്യല്‍ ട്രെയിലറെത്തി. 'അമേരിക്കയും ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യമാണ്. പക്ഷെ ഇന്ത്യയില്‍ നൂറില്‍പ്പരം പാര്‍ട്ടികളുണ്ട്. അമേരിക്കയിലാകെ രണ്ടു പാര്‍ട്ടികളയുള്ളൂ' എന്ന് പറഞ്ഞുതുടങ്ങുന്ന ട്രെയിലറില്‍ മോഹന്‍ലാല്‍ ചിത്രത്തിലെ ഹിറ്റ് ഡയലോഗായ 'സാധനം കൈയിലുണ്ടോ' എന്ന ചോദ്യവും ലാല്‍ ചോദിക്കുന്നുണ്ട്.
കേരളത്തില്‍ പയറ്റിത്തെളിഞ്ഞ അവസരവാദ രാഷ്ട്രീയവുമായി അമേരിക്കയിലെത്തുന്ന ഒരാളുടെ കളികളും രസങ്ങളും ചേര്‍ന്ന ഒരു മുഴുനീള പൊളിറ്റിക്കല്‍ സറ്റയറാണ് 'പെരുച്ചാഴി'. മുണ്ടും മടക്കിക്കുത്തി നെഞ്ചും വിരിച്ച് മൈതാന മധ്യത്തില്‍ നില്‍ക്കുന്ന ലാലേട്ടന്റെ ചിത്രവുമായി ഇറങ്ങിയ പെരുച്ചാഴിയുടെ പോസ്റ്റര്‍ നേരത്തെ ശ്രദ്ധേയമായിരുന്നു. അരുണ്‍ വൈദ്യനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്കരക്കാഴ്ചകളിലൂടെ ശ്രദ്ധേയനായ അജയന്‍ വേണുഗോപാലാണ് പെരുച്ചാഴിയുടെ തിരക്കഥ രചിച്ചത്. അറോറയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്പൂര്‍ണമായും അമേരിക്കയിലായിരുന്നു ചിത്രീകരണം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ബാബുരാജ്, അജു വര്‍ഗീസ്, ശങ്കര്‍ രാമകൃഷ്ണന്‍, സാന്ദ്ര തോമസ്, രാഗിണി നന്ദ്വാനി എന്നിവരുമുണ്ട്. -
coming soon in theaters near by you.. Kill Piracy
Subscribe to:
Posts
(
Atom
)
